ഫാദേഴ്സ് ഡേയിൽ ആരാധകർക്കായി മകന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാഖ് ബോബൻ കുഞ്ചാക്കോയ്ക്ക് ഒപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തത്. ഓരോ ദിവസവും ഫാദേഴ്സ് ഡേ ആക്കുന്ന തന്റെ മകനോട് നന്ദി പറയുന്നതായും ഇത്രയും നാൾ കാത്തിരുന്നതിന് കിട്ടിയ ഈ സന്തോഷത്തിൽ ദൈവത്തിനോട് നന്ദി പറയുന്നതായും കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിട്ടുണ്ട്.

ഏപ്രില്‍ 17-ാം തീയതിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞു പിറന്നത്‌. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ കണ്മണിയുടെ ജനനവിവരം ചാക്കോച്ചന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ‘കുഞ്ചാക്കോ ജൂനിയര്‍ സന്തോഷം അറിയിക്കുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ എന്നെഴുതിയ കുറിപ്പിനോടൊപ്പം മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.

View this post on Instagram

……..The name…… BK/IKB???

A post shared by Kunchacko Boban (@kunchacks) on

നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook