ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് റിലീസിനെത്തും. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായ ‘OP.160/18 കക്ഷി അമ്മിണിപ്പിള്ള’. സംവിധാനം ചെയ്യുന്നത് ദില്‍ജിത്ത് അയ്യത്താൻ ആണ്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
അഡ്വ. കെ പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. വിവാഹിതനാണ്. ഭാര്യ നിമിഷ. അമ്മയും ചേട്ടൻ പ്രകാശനും കൂടെയുണ്ട്.നാളെ രാഷ്ട്രയത്തിൽ ഉന്നത പദവി ലഭിക്കുമെന്ന വിശ്വാസത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസ്സൊന്നുമില്ല.
എങ്ങനെയെങ്കിലും പയറ്റി തെളിയാൻ അവസരത്തിനായി നിൽക്കുമ്പോൾ വക്കീൽ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്സ് പ്രദീപന് ലഭിക്കുന്നത്.അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റെടുക്കുന്നു. വെറും നിസ്സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തിൽ ബോധപൂർവ്വം എത്തിക്കുന്നു. അതോടെ ഈ കേസ്സും പ്രദീപും ചർച്ചാവിഷയമാകുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ മൂഹുർത്തങ്ങളാണ് ഒ പി 160/18 കക്ഷി അമ്മണിപ്പിള്ള ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അഡ്വ. പിലാക്കൂൽ ഷംസു എന്ന കഥാപാത്രമായി ബേസിൽ ജോസഫും ഷജിത് കുമാർ അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും ചിത്രത്തിലുണ്ട്.
അനിമേഷൻ ഡയറക്ടറും വിഷ്വൽ ഇഫ്കറ്റ് ക്രീയേറ്റീവ് ഡയറക്ടരുമാര ദിൻജിത്ത് അയ്യത്താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’ നർമത്തിനു പ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ഴോണർ ചിത്രമാണ്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ഷിബിലയാണ് ചിത്രത്തിലെ മറ്റൊരു നായിക. കേരളിത്തില്‍ 120ല്‍ പരം സ്ക്രീനില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇഷ്കിന് ശേഷം E4 Entertainment ആണ് തീയേറ്ററില്‍ എത്തിക്കുന്നത്.
സുധീഷ്, വിജയരാഘവൻ,നിർമ്മൽ പാലാഴി,ശ്രീകാന്ത് മുരളി,മാമുക്കോയ,സുടാനി ഫെയിം ലുക്ക്മാൻ,ശിവദാസ് കണ്ണൂർ,ശിവദാസ് പറവൂർ,സരയൂ,സരസ ബാലുശ്ശേരി,പോളി,ഷെെനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
Read more: ഈ കല്യാണചെക്കന് ഇതെന്തു പറ്റി; ‘കക്ഷി അമ്മിണി പിള്ള’ യിലെ ഗാനം കാണാം
സനിലേഷ് ശിവൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശ് നിർവ്വഹിക്കുന്നു.,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായൺഎന്നിവരുടെ വരികൾക്ക് എബി സാം, അരുൺ മുരളിധരർ എന്നിവർ സംഗീതം പകരുന്നു.
‘അവള്‍ വരും വസന്തമായി’ എന്നു തുടങ്ങുന്ന ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോയും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തീവണ്ടി’യിലെ ജീവാംശമായി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കെഎസ് ഹരിശങ്കര്‍ ആണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി അഭിനയിക്കുന്ന ചിത്രമാണ് ‘OP.160/18 കക്ഷി അമ്മിണിപ്പിള്ള’. ‘ഉയരെ’യിലെയും ‘വൈറസി’ലെയും ആസിഫിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.
കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘അണ്ടര്‍ വേള്‍ഡ്’ ആണ് ആസിഫിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ആസിഫ് അലിയ്ക്ക് ഒപ്പം ഫര്‍ഹാന്‍ ഫാസിലും ലാല്‍ ജൂനിയറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാസ് എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിർമാണം.