’36 വയതിനിലെ’ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പുതിയ ചിത്രമാണ് ”രാക്ഷസി’. ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച നവാഗതനായ സൈ.ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘രാക്ഷസി’ ജൂലൈ 5 ന് പ്രദർശനത്തിനെത്തും.

ഗീത റാണി എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. നാട്ടിൻ പുറത്തെ സർക്കാർ സ്കൂളിൽ ഗീത റാണി ഹെഡ് മിസ്ട്രസായി എത്തുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ്. ഒപ്പം ഒരു പൂർവ ചരിത്രവും ഗീതാ റാണിക്കുണ്ട്. ഗീതാറാണിയുടെ ലക്ഷ്യം പൂർത്തിയായോ? ഒരു പിന്നാക്ക ഗ്രാമത്തിലെ വിദ്യാലയത്തിൽ അധ്യാപികയായി ചേരുവാനുള്ള കാരണമെന്ത് ? ഗീതാ റാണിയുടെ പശ്ചാത്തലം എന്താണ് ? ഇങ്ങനെ ഒട്ടേറെ ദുരൂഹതകളിലൂടെ ഇഴ പിന്നിയ ഒരു കഥയാണ് ‘രാക്ഷസി’യുടേത്.

Jyotika, ie malayalam

ഗീത റാണി എന്ന കഥാപാത്രത്തിനായി ആറു മാസം ജ്യോതിക ആയോധന കലകൾ അഭ്യസിച്ച ശേഷമാണ് അഭിനയിക്കാൻ എത്തിയതെന്ന് സംവിധായകൻ പറയുന്നു. സ്റ്റണ്ട് മാസ്റ്റർമാരായ സുദേഷ് – പാണ്ഡിയൻ ജ്യോതികയ്ക്ക് പ്രത്യേകം വടിപ്പയറ്റ്‌ പരിശീലനവും നൽകുകയുണ്ടായി. ‘രാക്ഷസി’യിൽ ആക്ഷൻ രംഗങ്ങളിലും ജ്യോതിക കൈയ്യടി നേടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ജ്യോതികയെ കൂടാതെ പൂർണിമ ഭാഗ്യരാജ്, ഹരീഷ് പേരടി, കവിതാ ഭാരതി, സത്യൻ, മുത്തുരാമൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവർ ചേർന്ന് നിർമ്മിച്ച ‘രാക്ഷസി’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരവിന്ദ് ഭാസ്കരനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook