ആറു മാസം ഗർഭിണിയായ എമി ജാക്സൺ ഇപ്പോൾ യൂറോപ്പ് യാത്രയിലാണ്. സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും ലോകമാകമാനമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് വേണ്ടിയും പണം സ്വരൂപിക്കാൻ തുടങ്ങിയ ‘ക്യാഷ് ആൻഡ് റോക്കറ്റ്’ പരിപാടിയുടെ ഭാഗമായാണ് എമിയുടെ യാത്ര. യൂറോപ്പ് യാത്രയിൽനിന്നുളള ചിത്രങ്ങൾ എമി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

”ആറുമാസം ഗർഭിണിയായ സമയത്ത് യൂറോപ്പിലാകമാനം റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ജനങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അത്ഭുതകരമായ അനുഭവമാണ്,” ഒരു​ ഫോട്ടോയ്ക്ക് എമി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു.

View this post on Instagram

@cash_and_rocket what an adventure!! People thought I was crazy doing a road trip across Europe at 6 months pregnant but it was such an amazing experiences. As a mum to be, the @cash_and_rocket movement is something that’s very close to my heart and I wanted to do everything possible to help other mothers (and their babies) who are not as fortunate. I’ve met incredible women on this trip and made friendships that will last a lifetime – @zaramartin thankyou for being my lil , we’ve gone from saying Hi at work doo’s to spending a straight 72 hours together and I couldn’t have asked for a better ride or die copilot. @jbrangstrup thankyou for EVERYTHING you do, you’re a very special human. You inspire us everyday and if I’m even half as wonderful a mum as you, I’ll be happy! #WIESMANN YOU ROCKKK!! I’ve never driven such a stunning car – powerful but so safe! #TEAM37 smashed the last leg to Monte Carlo, I’m so sad I wasn’t there but family comes first back to LONDON! And a HUGE THANKYOU to @jaymclaughlin for capturing us along the way

A post shared by Amy Jackson (@iamamyjackson) on

ക്യാഷ് ആൻഡ് റോക്കറ്റിനെക്കുറിച്ചും എമി സംസാരിച്ചു. ”ഒരു അമ്മയാകാൻ പോകുന്ന എനിക്ക് ഈ സംരംഭം ഹൃദയത്തോട് അടുത്തുനിൽക്കുന്നതാണ്. മറ്റുളള അമ്മമാർക്ക് എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ യാത്രയിൽ അതിശയിപ്പിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടി. ചിലരുമായി സൗഹൃദത്തിലായി, ഈ സൗഹൃദം ജീവിതകാലം മുഴുവൻ എനിക്കൊപ്പം ഉണ്ടാകും,” എമി പറഞ്ഞു.

മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ മുഴുവൻ എമി ജാക്സൺ അറിയിച്ചത്. തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിച്ചത്.

Read Also: നടി എമി ജാക്‌സണ്‍ അമ്മയാകുന്നു

എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.

പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ”2019 ജനുവരി ഒന്നിന് ഞങ്ങളുടെ ജീവിതത്തിലെ പുതിയ സാഹസികതകള്‍ ആരംഭിക്കുന്നു. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതിന് നന്ദി,” എന്നായിരുന്നു അന്ന് എമി ഇന്‍സ്റ്റയില്‍ കുറിച്ചത്.

യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്സണ്‍ 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിങ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ.എല്‍.വിജയ് സംവിധാനം ചെയ്ത ‘മദ്രാസി പട്ടണം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ശങ്കര്‍ ചിത്രം ‘2.0’യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook