അമല പോളിന്റെ പുതിയ ചിത്രമായ ‘ആടൈ’യുടെ ടീസർ പുറത്തുവന്നു. ഒന്നര സെക്കൻഡോളം ദൈർഘ്യമുളള ടീസർ സസ്‌പെൻസ് നിറഞ്ഞതാണ്. ഭയവും ആകാംക്ഷയും നിറയുന്ന ടീസറിന്റെ അവസാന ഭാഗത്താണ് അമല പോളിന്റെ കഥാപാത്രത്തെ കാണിക്കുന്നത്.
Read Also: അമല പോളിന്റെ ‘ആടൈ’യ്ക്ക് എ സർട്ടിഫിക്കറ്റ്
ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ചിത്രത്തിന്റെ ടീസർ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതിന് അമല നന്ദിയും അറിയിച്ചിട്ടുണ്ട്.
Thank you for the kind words @karanjohar sir with your support #Aadai will go on to break boundaries. Thanks a ton, once again from me and team #aadai #AadaiTeaser https://t.co/5PJ0BSdwug
— Amala Paul (@Amala_ams) June 18, 2019
ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.