/indian-express-malayalam/media/media_files/uploads/2021/04/allu-arjun.jpg)
തെലുങ്ക് താരം അല്ലു അർജുന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
താൻ വീട്ടിൽ ഐസലേഷനിൽ കഴിയുകയാണെന്നും അടുത്തദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തി രോഗം പകർന്നിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്നും അല്ലു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ തന്നെ തുടരണമെന്നും വാക്സിൻ എടുക്കാനുള്ള അവസരമെത്തുമ്പോൾ വാക്സിൻ എടുക്കണമെന്നും താരം അഭ്യർത്ഥിക്കുന്നു.
തന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടാനൊന്നുമില്ലെന്നും അല്ലു കുറിപ്പിൽ പറയുന്നു.
Read more: കൂട്ടുകാരൻ അർജുൻ കപൂറിനു പിന്നാലെ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.