നടൻ അനൂപ് ചന്ദ്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ലക്ഷ്മി രാജഗോപാൽ ആണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അനൂപ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് ഗുരുവായൂരിൽവച്ചാണ് വിവാഹം.

anoop chandran, ie malayalam

ഫോട്ടോ/ അനൂപ് ചന്ദ്രൻ ഫെയ്സ്ബുക്ക്

anoop chandran, ie malayalam

ഫോട്ടോ/ അനൂപ് ചന്ദ്രൻ ഫെയ്സ്ബുക്ക്

anoop chandran, ie malayalam

ഫോട്ടോ/ അനൂപ് ചന്ദ്രൻ ഫെയ്സ്ബുക്ക്

anoop chandran, ie malayalam

ഫോട്ടോ/ അനൂപ് ചന്ദ്രൻ ഫെയ്സ്ബുക്ക്

മമ്മൂട്ടി നായകനായി 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമയിലെത്തിയത്. തുടർന്നിങ്ങോട്ട് വിനോദയാത്ര, ബിഗ് ബി, മിന്നാമിന്നിക്കൂട്ടം, ഡാഡി കൂൾ, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ക്ലാസ്മേറ്റ്സ്, രസതന്ത്രം, പാസഞ്ചർ, ഷേക്സ്പിയർ എംഎ മലയാളം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസ്മേറ്റ്സിലെ പഴന്തുണി കോശി എന്ന കഥാപാത്രം അനൂപിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ്.

സിനിമയെക്കാളേറെ കൃഷിയെ സ്നേഹിക്കുന്ന നടനാണ് അനൂപ്. തന്റെ ഇഷ്ടം പോലെ കൃഷിയെ സ്നേഹിക്കുന്ന പെൺകുട്ടിയെയാണ് അനൂപിന് വധുവായി ലഭിച്ചിരിക്കുന്നതും. വധു ലക്ഷ്മി രാജഗോപാലിനും കൃഷിയാണ് താൽപര്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook