Live on Facebook: മലയാളികളുടെ പ്രിയതാരം റീനു മാത്യൂസ് ഇന്ന് ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് റീനു ലൈവായി മറുപടി പറയും.
മലയാളസിനിമയിൽ റീനുവിന്റേതായി ഏഴുചിത്രങ്ങൾ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന റോളുകളാണ്. എമിറേറ്റ്സ് എയർലൈൻസിൽ എയർ ഹോസ്റ്റസ് കൂടിയായ നീതു ജോലിയും സിനിമയും ഒന്നിച്ച് മുന്നോട്ടു കൊണ്ടു പോവുകയാണ്.

മമ്മൂട്ടി നായകനായ ‘ഇമ്മാനുവൽ’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു റീനുവിന്റെ സിനിമ അരങ്ങേറ്റം.പിന്നീട് ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രത്തിൽ കുള്ളന്റെ ഭാര്യയായി എത്തിയും റീനു വിസ്മയിപ്പിച്ചു. ‘ഇമ്മാനുവൽ’, ‘അഞ്ചു സുന്ദരികൾ’, ‘പ്രെയ്സ് ദി ലോർഡ്’, ‘സപ്തമശ്രീ തസ്കരാ:’, ‘ഇയ്യോബിന്റെ പുസ്തകം’, ‘എന്നും എപ്പോഴും’, ‘ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി’ തുടങ്ങിയവയാണ് റീനുവിന്റെ മലയാള ചിത്രങ്ങൾ.
ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്
ലോക്ക്ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.
Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ
ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ കാണാം.
Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ