നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ മോണിക്ക ജോൺ അഭിനയത്തിലേക്ക് എത്തിയത്. ജനുവരി ഒൻപതിനായിരുന്നു റെബയുടെ വിവാഹം. ജോമോൻ ജോസഫ് ആണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
വിവാഹ ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജോമോൻ. റോമൻ കത്തോലിക്കാ ക്രിസ്ത്യാനികളുടെ മതപരമായ ആചാരമായ മധുരവയ്പിൽനിന്നുള്ള ചിത്രങ്ങളാണ് ജോമോൻ ഷെയർ ചെയ്തത്. ”വിവാഹ തലേന്ന് വരന്റെയും വധുവിന്റെയും വീടുകളിൽ വെവ്വേറെ ഇത് സംഘടിപ്പിക്കാറുണ്ട്. പക്ഷേ ഞങ്ങൾ രണ്ടുപേരും പരിപാടിയിൽ ഒന്നിച്ചു പങ്കെടുത്തു. ദമ്പതികളെ ഇരു കുടുംബങ്ങളും അംഗീകരിച്ചുവെന്നതിന്റെ സൂചനയായാണ് അവർക്ക് മധുരപലഹാരങ്ങൾ കൊടുക്കുന്നത്,” ജോമോൻ കുറിച്ചു.
നേരത്തെ വിവാഹ ചിത്രങ്ങൾ റെബയും ജോമോനും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ തന്റെ പ്രണയം പറഞ്ഞത്. പ്രണയാഭ്യർത്ഥന റെബ സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വർഷം തികയും മുൻപേയാണ് ഇരുവരും ഒന്നായത്.
‘പൈപ്പിൻ ചുവട്ടിലെ പ്രണയം’, മിഖായേൽ, ഫൊറൻസിക് എന്നീ മലയാള സിനിമകളിൽ റെബ അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വിജയ് ചിത്രം ബിഗിലിൽ ഒരു പ്രധാന വേഷം റെബ ചെയ്തിരുന്നു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര് ആണ് റെബയുടെ പുതിയ ചിത്രം.
Read More: നടി റെബ മോണിക്ക ജോൺ വിവാഹിതയായി