/indian-express-malayalam/media/media_files/2025/12/22/real-kashmir-football-club-ott-2025-12-22-19-27-28.jpg)
Real Kashmir Football Club OTT
Real Kashmir Football Club OTT Platform: മാനവ് കൗളും സീഷൻ അയ്യൂബും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് 'റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്.' സംഘർഷങ്ങളാലാൽ നിറഞ്ഞ കശ്മീർ താഴ്വരയിൽ പ്രത്യാശയുടെ പന്തുരുളാൻ തുടങ്ങിയതിന്റെ ആവേശകരമായ കഥയുമായാണ് സീരീസ് എത്തുന്നത്.
കശ്മീരിലെ യുവാക്കളെ ക്ലബ്ബ് ഫുട്ബോളിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ രണ്ടു സുഹൃത്തുക്കളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആകെ 8 എപ്പിസോഡുകളുള്ള സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് മാപ്പുസ്കർ, മഹേഷ് മത്തായി എന്നിവർ ചേർന്നാണ്.
Also Read: ബോളിവുഡ് താരറാണിമാർ ഒരേ ഫ്രെയിമിൽ; വൈറലായി ചിത്രം
അഭിശാന്ത് റാണ, മുഅസ്സാം ഭട്ട്, പ്രിയ ചൗഹാൻ, അൻമോൾ തക്കേറിയ ദില്ലോൺ, അഫ്നാൻ ഫാസ്ലി, ഷഹീം ഭട്ട് എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. സിമാബ് ഹാഷ്മി, ഉമാങ് വ്യാസ്, ധ്രുവ് നരംഗ്, ഡാനിഷ് റെൻസു, മഹേഷ് മത്തായി എന്നിവർ ചേർന്നാണ് സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
Real Kashmir Football Club OTT: റിയൽ കശ്മീർ ഫുട്ബോൾ ക്ലബ് ഒടിടി
സോണി ലിവിലൂടെയാണ് റിയൽ കശ്മീർ ഫുട്ബോൾ ക്ലബ് ഒടിടിയിലെത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us