Latest News

ഷെയിനിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാൻ തയാർ: ‘വെയിൽ’ സംവിധായകൻ ശരത്

തന്റെ പ്രശ്നം എന്താണെന്നു ഷെയ്ൻ വ്യക്തമായി പറഞ്ഞാൽ അത് സംസാരിച്ചുതീർക്കാൻ സാധിക്കുമെന്നും സംവിധായകൻ

Shane Nigam, ഷെയ്ന്‍ നിഗം, Veyil Director Sarath Menon, വെയിൽ സംവിധായകൻ ശരത് മേനോൻ, Shane Nigam new hair style, Shane Nigam Death Threat, ഷെയ്ന്‍ നിഗം വധ ഭീഷണി,Joby George, ജോബി ജോര്‍ജ്, Shane Nigam Joby George, ie malayalam, Joby George response, Shane nigam live

‘വെയിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തോട് ഷെയ്ൻ നിഗം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരം മുടിവെട്ടിയതും സംവിധായകൻ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായതും. എന്നാൽ ഷെയ്‌നിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാൻ താൻ തയാറാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശരത് മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ഇനിയിപ്പോൾ ഷെയിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാമെന്നതാണ് ചെയ്യാനാകുന്നത്. അതിന് ഞാൻ തയാറാണ്. മറ്റൊരു വഴി ആ ഗെറ്റപ്പിനോട് ചേർന്നു നിൽക്കുന്ന വിഗ്ഗ് ഉപയോഗിക്കാമെന്നതാണ്. പക്ഷെ പകുതിയോളം ചിത്രീകരണം കഴിഞ്ഞ അവസ്ഥയിൽ അത്തരത്തിൽ കൃത്യമായൊരു വിഗ്ഗ് കിട്ടിയില്ലെങ്കിൽ ലുക്ക് ശരിയാകില്ല. കാത്തിരിക്കാം. അല്ലാതെന്ത് ചെയ്യാനാണ്,” ശരത് പറയുന്നു.

Read More: ഷെയ്‌ൻ നിഗവുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍; കടുത്ത നടപടിയിലേക്ക്

‘വെയിലി’ല്‍ ഷെയ്‌ന്റേത് മുടി നീട്ടിവളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തുനിന്ന് മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ നിർമാതാവ് ജോബി വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മ ഇടപെട്ട് ജോബിയും ഷെയ്നും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചതിനു പിന്നാലെയാണ് സിനിമാ ചിത്രീകരണത്തിനിടയിൽനിന്നു താരം ഇറങ്ങിപ്പോയെന്ന് പുതിയ വിവാദം ഉയർന്നു വരുന്നത്.

 

View this post on Instagram

 

@arjunkallingal . . #veyil #rolling #shootstories

A post shared by Sarath Menon (@sarath_menen) on

സംവിധായകൻ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോകുന്നത്. “സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ അഞ്ചുദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.”ഇതായിരുന്നു സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തിൽ താരത്തിന്റെ പ്രതികരണം.

 

View this post on Instagram

 

#shootbegins #veyil

A post shared by Sarath Menon (@sarath_menen) on

എന്നാൽ തന്റെ പ്രശ്നം എന്താണെന്നു ഷെയ്ൻ വ്യക്തമായി പറഞ്ഞാൽ അത് സംസാരിച്ചുതീർക്കാൻ സാധിക്കുമെന്നും അല്ലാതെ പ്രകൃതി എന്നെ അനുവദിക്കുന്നില്ല എന്നെല്ലാം പറഞ്ഞാൽ അതിന്റെ അർഥം മനസിലാകില്ലെന്നും ശരത് മേനോൻ പറഞ്ഞു. മുടി വളർന്നു കഴിഞ്ഞാലോ ചേരുന്ന ഒരു വിഗ്ഗ് ലഭിച്ചാലോ ഷെയ്ൻ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശരത് കൂട്ടിച്ചേർത്തു.

“ഷെയ്നിനോട് ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. കാരണം അത് എന്റെ കൈയിലല്ല. നിർമാതാവ് ഉൾപ്പെടെയുള്ളവർ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്ൻ സിനിമയോട് സഹകരിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഇത് അദ്ദേഹത്തിന്റെ കൂടി സിനിമയാണല്ലോ,” ശരത് പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ready to wait until shane nigams hair grows veyil director sarath

Next Story
അന്നും ഇന്നും ഞങ്ങൾ; മംമ്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് സൈജു കുറുപ്പ്Mamta Mohandas, മംമ്ത മോഹൻദാസ്, Saiju Kuruppu, സൈജു കുറുപ്പ്, Mamta Saiju Kuruppu, മംമ്ത സൈജു കുറുപ്പ്, Mayookham, മയൂഖം, ഫോറൻസിക്, ഫൊറൻസിക്, Forensic film, Tovino Thomas, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com