Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ചും ബോളിവുഡ് താരവും തമ്മില്‍ പ്രണയത്തിലോ?

രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ് എന്നതാണ് പുതിയ ചര്‍ച്ച. ഗോസ്സിപ്പ് കോളങ്ങള്‍ കടന്ന് നീളുന്ന വാര്‍ത്തകളോട് ഒടുവില്‍ ഇന്നലെ നിമ്രത് കൗര്‍ പ്രതികരിച്ചു

Nimrat Kaur dating Ravi Shastri Featured

ക്രിക്കറ്റ്‌ താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മില്‍ പ്രണയത്തിലാകുന്നത് ഇതാദ്യമായല്ല. പട്ടോടി മുതല്‍ വിരാട് കോഹ്‌ലി വരെ നീളുന്ന ആ വലിയ പട്ടികയില്‍ ഏറ്റവും പുതിയതായി ഇടം പിടിച്ചിരിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ച് രവി ശാസ്ത്രിയും ബോളിവുഡ് താരം നിമ്രത് കൗറും. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ് എന്നതാണ് പുതിയ ചര്‍ച്ച. ഗോസ്സിപ്പ് കോളങ്ങള്‍ കടന്ന് നീളുന്ന വാര്‍ത്തകളോട് ഒടുവില്‍ ഇന്നലെ നിമ്രത് കൗറും രവി ശാസ്ത്രിയും പ്രതികരിച്ചു.

ട്വിറ്ററിലാണ് നിമ്രത് ഇത്തരത്തിലുള്ള വാര്‍ത്തകളോടുള്ള തന്റെ ‘ക്രിപ്പ്റ്റിക്ക്’ മറുപടി കുറിച്ചത്. ഫാക്ക്റ്റ് (സത്യം), ഫിക്ഷന്‍ (കെട്ടുകഥ) എന്നിങ്ങനെ വേര്‍തിരിച്ചാണ് നിമ്രത് കാര്യങ്ങളെ അവതരിപ്പിച്ചത്.

“ഫാക്ക്റ്റ്. എനിക്ക് ഒരു റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് വേണ്ടി വരും. ഫിക്ഷന്‍: ഇന്ന് എന്നെക്കുറിച്ച് വായിച്ചതെല്ലാം”, ‘ട്രാഷ് ഫ്രീ’ ദിവസങ്ങള്‍ ആശംസിച്ചു കൊണ്ട് നിമ്രത് പറഞ്ഞു.

“ഒരു വലിയ കുട്ട ചാണകം”, എന്നാണ് പ്രണയ വാര്‍ത്തയോടുള്ള രവി ശാസ്ത്രിയുടെ പ്രതികരണം.  ഇംഗ്ലണ്ടില്‍ നിന്നും മിഡ് ഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൂടുതല്‍ വിശദീകരിക്കാന്‍ താത്പര്യമില്ല എന്നും ‘ചാണകം’ എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഉദ്ദേശിക്കുന്നത് എല്ലാം അടങ്ങിയിട്ടുണ്ട് എന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടു വര്‍ഷത്തിലേറെയായി രവി ശാസ്ത്രിയും നിമ്രതും ഡേറ്റ് ചെയ്യുന്നുണ്ട് എന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇരുവരുടേയും അടുത്ത സുഹൃത്തായ ഒരാള്‍ മുഖേനെയാണ് ഇവര്‍ പരിചയപ്പെട്ടു പ്രണയത്തിലായത്, തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരുമിച്ചു സമയം പങ്കിടാന്‍ ഇരുവരും കഠിനമായി ശ്രമിക്കുന്നു എന്നും ബോളിവുഡ്‌ലൈഫ് പറയുന്നു. 2015 മുതല്‍ ഒരു ആഡംബര കാറിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരാണ് രവി ശാസ്ത്രിയും നിമ്രതും.

Read in English: Nimrat Kaur dating Ravi Shastri?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ravi shastri dating nimrat kaur

Next Story
നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ മഞ്ജിമ നായികManjima Mohan to play female lead in Nivin Pauly Mikhael featured
The moderation of comments is automated and not cleared manually by malayalam.indianexpress.com