scorecardresearch

സൽമാൻ ഖാന്റെ സഹായമെത്തിയില്ല, പൂജ ദഡ്‌വാളിന് സഹായഹസ്തമേകി രവി കിഷൻ

സൽമാൻ ഖാന്റെ സഹായം ലഭിച്ചില്ലെങ്കിലും മറ്റൊരു നടൻ പൂജയ്ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്

സൽമാൻ ഖാന്റെ സഹായമെത്തിയില്ല, പൂജ ദഡ്‌വാളിന് സഹായഹസ്തമേകി രവി കിഷൻ

സൽമാൻ ഖാന്റെ നായികയായി ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്നിരുന്ന നടിയാണ് പൂജ ദഡ്‌വാൾ. എന്നാലിപ്പോൾ ക്ഷയരോഗം മൂലം ഒരു നേരത്തെ ആഹാരത്തിനുപോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് പൂജ. നവഭാരത് ടൈംസ് ആണ് പൂജയുടെ ദുരവസ്ഥ പുറംലോകത്തെ എത്തിച്ചത്.

ക്ഷയ രോഗമാണ് പൂജയെ ബാധിച്ചിരിക്കുന്നത്. മുംബൈയിലെ ശിവദി ആശുപത്രിയിൽ ചികിൽസയിലാണ് പൂജ. ”ആറു മാസം മുൻപാണ് തനിക്ക് ക്ഷയരോഗമാണെന്ന് അറിഞ്ഞത്. ചികിൽസയ്ക്ക് സഹായം തേടി സൽമാൻ ഖാനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല. എന്റെ രോഗവിവരവും ഇപ്പോഴത്തെ അവസ്ഥയും അറിയിച്ചുകൊണ്ടുളള ഒരു വീഡിയോ സൽമാൻ ഖാന് അയച്ചിട്ടുണ്ട്. അദ്ദേഹം അത് കണ്ടാൽ ഉറപ്പായും എന്നെ സഹായിക്കുമെന്ന വിശ്വാസമുണ്ട്” പൂജ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

”വർഷങ്ങളായി ഗോവയിലെ ഒരു കാസിനോവിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. രോഗം ബാധിച്ചതോടെ ഞാൻ ദരിദ്രയായി. എന്‍റെ കൈയ്യിൽ പണമില്ല. ഒരു കപ്പ് ചായയ്ക്കുപോലും ഞാൻ മറ്റുളളവരുടെ മുന്നിൽ കൈനീട്ടുകയാണ്”, പൂജ പറഞ്ഞു. പൂജയ്ക്ക് രോഗം ബാധിച്ചതോടെ ഭർത്താവും മറ്റും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു പോയതായാണ് വിവരം.

സൽമാൻ ഖാന്റെ സഹായം ലഭിച്ചില്ലെങ്കിലും മറ്റൊരു നടൻ പൂജയ്ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. ഭോജ്പുരി സൂപ്പർ സ്റ്റാർ രവി കിഷനാണ് പൂജയ്ക്ക് സഹായം നൽകിയത്. ഹൈദരാബാദിൽ തന്റെ പുതിയ സിനിമയായ ‘എംഎൽഎ’യുടെ ഷൂട്ടിങ്ങിനിടയിലാണ് പൂജയുടെ അവസ്ഥയെക്കുറിച്ച് രവി കിഷൻ അറിഞ്ഞത്. ഉടൻതന്നെ പൂജയ്ക്ക് പണവും പഴവർഗങ്ങളും തന്റെ പരിചിതൻ വഴി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പൂജയ്ക്കൊപ്പം രവി കിഷൻ അഭിനയിച്ചിട്ടുണ്ടെന്ന് നടന്റെ പരിചിതനായ പപ്പു യാദവ് പറഞ്ഞു. അതേസമയം, പൂജയ്ക്ക് നൽകിയ ധനസഹായം എത്രയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഇതിനുമുൻപും രവി കിഷൻ പലരെയും സഹായിച്ചിട്ടുണ്ടെന്ന് പപ്പു പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ravi kishan comes to salman khan s ill veergati co actor pooja dadwal s help

Best of Express