ആണിനെപ്പോലെ ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ട് സ്റ്റുഡിയോയിലെത്തിയ ബോളിവുഡ് നടിയെ കണ്ടപ്പോൾ എല്ലാവരും ഒന്നു ഞെട്ടി. ആരാണീ നടിയെന്ന് പറയാൻ ആർക്കും കഴിഞ്ഞില്ല. നടൻ അനിൽ കപൂറിന്റെ 90 കളിലെ വേഷത്തിലായിരുന്നു നടി എത്തിയത്. ഫറാ ഖാന്റെ പുതിയ ഷോയിൽ ലിപ് സിങ് ബാറ്റലിൽ  പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നടിയുടെ രൂപമാറ്റം.

ഫറാ ഖാൻ തന്റെ ട്വിറ്റർ പേജിൽ നടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇതാരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ചിത്രം കണ്ട ആർക്കും ഒന്നു ഊഹിക്കാൻ പോലും കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു നടിയുടെ രൂപമാറ്റം. ഒരു കാലത്ത് ബോളിവുഡിന്റെ മനം കവർന്ന രവീണ ടണ്ടൻ ആയിരുന്നു ആൺവേഷത്തിലെത്തിയ നടിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കും. എന്നാൽ സംഗതി സത്യമാണ്. ഫറാ ഖാന്റെ പുതിയ ഷോയിൽ അതിഥിയായി രവീണ എത്തിയപ്പോഴാണ് ഈ രൂപമാറ്റം നടത്തിയത്. രവീണയ്ക്ക് ഒപ്പം ആയുഷ്മാനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ 16 നാണ് ഇത് സംപ്രേക്ഷണം ചെയ്യുക.

ബോളിവുഡിൽ ഒരു കാലത്തെ മുൻനിര നായികമാരിലൊരാളായിരുന്നു രവീണ ടണ്ടൻ. ദിൽവാലേ, മൊഹ്റ, കിലാഡിയോൻ കി കിലാഡി, സിദ്ദി എന്നിവ രവീണയുടെ ഹിറ്റ് ചിത്രങ്ങളാണ്. ദമാൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടി.

raveena tandon

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ