മകളുടെ വിവാഹചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടൻ. രവീണയുടെ വളർത്തുമകളായ ഛായയുടെ വിവാഹചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 2016 ജനുവരി 25 നായിരുന്നു രവീണയുടെ വളർത്തുമകളായ ഛായയും ഷോൺ മെൻഡെസും തമ്മിലുള്ള വിവാഹം. 1995 ലാണ് രവീണ ഛായ, പൂജ എന്നിങ്ങനെ രണ്ടു പെൺമക്കളെ ദത്തെടുക്കുന്നത്. പിന്നീട് 2004ൽ രവീണ അനിൽ തദാനിയെ വിവാഹം ചെയ്തു. റാഷ, രൺബീർ എന്നിങ്ങനെ രണ്ടുമക്കളും ഈ ദമ്പതികൾക്ക് ഉണ്ട്.

“ചില നിമിഷങ്ങൾ എന്നത്തേക്കുമായി മനോഹരമായി മനസ്സിൽ പതിഞ്ഞിരിക്കുന്നവയാണ്,” എന്നാണ് രവീണ കുറിക്കുന്നത്. ” എന്റെ ഛായുവിനായി ഇത്രയും മനോഹരമായൊരു വെഡ്ഡിംഗ് ഗൗൺ ഒരുക്കിയ നിങ്ങൾക്ക് നന്ദി. അതിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഉണ്ടായിരുന്നു,” കല്യാണവസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനർക്ക് നന്ദിയും പറയുന്നുണ്ട് താരം. വധുവിനേക്കാൾ ചെറുപ്പമാണല്ലോ അമ്മ എന്നാണ് ആരാധകരുടെ കമന്റ്.

View this post on Instagram

Happy smiles!

A post shared by Raveena Tandon (@officialraveenatandon) on

നീല ഡ്രസ്സിൽ അതിസുന്ദരിയാണ് ചിത്രങ്ങളിൽ രവീണ. ഛായയുടെ മുഖപടം പിടിച്ചുകൊണ്ട് പൂജയുമുണ്ട് ചിത്രത്തിൽ. ഛായയ്ക്ക് അകമ്പടി സേവിച്ചുകൊണ്ട് ഇളയമക്കളായ റാഷയും രൺബീറും ഉണ്ട്.

Read more: സുസ്‌മിതയ്ക്കു മറക്കാനാവാത്ത പിറന്നാൾ സർപ്രൈസ് കൊടുത്ത് ബോയ്ഫ്രണ്ടും വളർത്തു മക്കളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook