ബാഹുബലിയിലെ താരങ്ങൾ ഒരിക്കൽക്കൂടി സ്ക്രീനിൽ ഒത്തുചേരുന്നത് കാണാൻ ഏവർക്കും ആഗ്രഹമുണ്ട്. മഹേന്ദ്ര ബാഹുബലിയെയും ദേവസേനയെയും ഭല്ലാലദേവനെയും മനസ്സിൽനിന്ന് ഇപ്പോഴും മാറാതെ നിൽക്കുകയാണ്. എസ്.എസ്.രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ എക്കാലത്തെയും മികച്ച ചിത്രത്തിൽ പ്രഭാസും അനുഷ്ക ശർമയും റാണ ദഗുബാട്ടിയും ഒരുമിച്ചെത്തിയപ്പോൾ അത് എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി. ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുളള ഊഹാപോഹങ്ങൾ പടരുന്നതിനിടെ ബാഹുബലി ടീം ഒരിക്കൽക്കൂടി ഒന്നിച്ചിരിക്കുകയാണ്.

ബാഹുബലി സിനിമയുടെ വിജയ ആഘോഷങ്ങളിൽ മൂവരും ഒന്നിച്ച് പങ്കെടത്തിരുന്നു. പക്ഷേ അതിനുശേഷം മൂവരെയും ഒരുമിച്ച് കാണാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. ആരാധകരുടെ ഈ ആഗ്രഹം നടി രവീണ ടണ്ടൻ നിറവേറ്റിയിരിക്കുന്നു. പ്രഭാസും അനുഷ്കയും റാണയും ഒന്നിച്ച ചിത്രം രവീണ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഹൈദരാബാദിലാണ് മൂവരും വീണ്ടും ഒന്നിച്ചു കൂടിയത്. റാണ പകർത്തിയ സെൽഫിയാണ് രവീണ ആരാധകർക്കായി പങ്കുവച്ചത്. ക്ലീൻ ഷേവിലാണ് പ്രഭാസ് ചിത്രത്തിലുളളത്. തന്റെ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയാണ് പ്രഭാസ് ക്ലീൻ ഷേവ് സ്വീകരിച്ചതെന്നാണ് കരുതുന്നത്.

#aboutlastnight #partyinghyderabadstyle #fun #food #friends #thebahubaliway

A post shared by Raveena Tandon (@officialraveenatandon) on

സാഹോയാണ് പ്രഭാസിന്റെ പുതിയ ചിത്രം. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. അനുഷ്ക ശർമയാണ് പ്രഭാസിന്റെ നായികയെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാനം ശ്രദ്ധയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ബാഹുബലിക്കുശേഷം പ്രഭാസ്-അനുഷ്ക ജോഡികളെ വീണ്ടും കാണാനാകുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് ഇത് മങ്ങലേൽപ്പിച്ചിരുന്നു. ഭാഗ്മതിയാണ് അനുഷ്കയുടെ അടുത്ത ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലായി 2018 ലാണ് ചിത്രം റിലീസ് ചെയ്യുക. നേനേ രാജ നേനേ മന്ത്രി ആയിരുന്നു റാണ ദഗുബാട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ