scorecardresearch

രശ്മിക കല്യാണം വിളിക്കില്ലെന്ന് ഞങ്ങൾക്കറിയാം, കരഞ്ഞിരിക്കാൻ രക്ഷിത് കൊച്ചുകുട്ടിയല്ല: പരിഹാസവുമായി പ്രമോദ് ഷെട്ടി, രൂക്ഷമായി പ്രതികരിച്ച് ആരാധകർ

പ്രായപൂർത്തിയായ ഉടൻ തന്നെ തന്നേക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കാൻ അന്ന് രശ്മിക കാണിച്ച ധൈര്യത്തെ എന്തുകൊണ്ട് ആരും പ്രശംസിച്ചില്ലെന്നും ആരാധകർ ചോദിക്കുന്നു

പ്രായപൂർത്തിയായ ഉടൻ തന്നെ തന്നേക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കാൻ അന്ന് രശ്മിക കാണിച്ച ധൈര്യത്തെ എന്തുകൊണ്ട് ആരും പ്രശംസിച്ചില്ലെന്നും ആരാധകർ ചോദിക്കുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rashmika Vijay Deverakonda Wedding Pramod Shetty Rakshit Shetty

തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ, നടിയുടെ മുൻ പ്രതിശ്രുത വരൻ രക്ഷിത് ഷെട്ടിയുടെ സുഹൃത്തും നടനുമായ പ്രമോദ് ഷെട്ടി നടത്തിയ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 26-ന് രശ്മിക മന്ദാന- വിജയ് ദേവരകൊണ്ട വിവാഹം  ഉദയ്പൂരിൽ വെച്ച് നടക്കാനിരിക്കെയാണ് പഴയകാല ബന്ധങ്ങളെ വീണ്ടും വലിച്ചിഴച്ചുകൊണ്ടുള്ള പ്രമോദ് ഷെട്ടിയുടെ പ്രസ്താവന പുറത്തുവന്നത്. 

Advertisment

രശ്മികയുടെ അരങ്ങേറ്റ ചിത്രമായ 'കിരിക്ക് പാർട്ടി'യിൽ ഒപ്പം അഭിനയിച്ച നടനാണ് പ്രമോദ് ഷെട്ടി. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രശ്മികയും രക്ഷിതും പ്രണയത്തിലായത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിയുകയും ചെയ്തിരുന്നു. എന്നാൽ പൊരുത്തക്കേടുകൾ കാരണം ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. 

Also Read: മുഹബത്ത് ചേർത്ത ബിരിയാണിയുമായി മമ്മൂക്കയും ദുൽഖറും, വത്തക്ക വെട്ടി ലാലേട്ടന്‍; വൈറലായി താരങ്ങളുടെ ഇഫ്താർ വിരുന്ന്

Advertisment

കഴിഞ്ഞ ദിവസം, മാധ്യമങ്ങളോട് സംസാരിക്കവെ ആണ് രശ്മികയെ പരിഹസിച്ചുകൊണ്ട് പ്രമോദ് ഷെട്ടിയുടെ പ്രസ്താവന വന്നത്.   “എനിക്ക് ഇതുവരെ രശ്മികയുടെ വിവാഹ ക്ഷണം ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഞാൻ പോകും. അവൾ ഞങ്ങളെ ക്ഷണിക്കില്ലെന്ന് ഞങ്ങൾക്കറിയാം, അതിൽ പുതിയതായി ഒന്നുമില്ല. രക്ഷിത് ഷെട്ടിയുടെ കാര്യം പറഞ്ഞാൽ, ചോക്ലേറ്റ് കഴിച്ച് ഒരിടത്ത് കുറ്റബോധത്തോടെ ഇരിക്കാൻ അവനൊന്നും കൊച്ചു കുട്ടിയല്ല,” എന്നായിരുന്നു പ്രമോദിന്റെ പരിഹാസം. 

പ്രമോദിന്റെ പ്രതികരണത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന നടിയുടെ ഭൂതകാലത്തെ എന്തിനാണ് വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.

Also Read: ഗ്ലാമറസ് ആണെന്ന കാരണത്താൽ മമ്മൂട്ടി ചിത്രം വേണ്ടെന്ന് വച്ച നായിക; പകരം എത്തിയത് സിൽക്ക് സ്മിത

 "പിരിഞ്ഞുപോയ ഒരു ബന്ധത്തിന് ശേഷം മുൻ കാമുകനെയോ അയാളുടെ സുഹൃത്തുക്കളെയോ ആരെങ്കിലും വിവാഹത്തിന് വിളിക്കുമോ?", പ്രായപൂർത്തിയായ ഉടൻ തന്നെ തന്നേക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കാൻ അന്ന് രശ്മിക കാണിച്ച ധൈര്യത്തെ എന്തുകൊണ്ട് ആരും പ്രശംസിച്ചില്ലെന്നും ആരാധകർ എക്സിലൂടെ പ്രതികരിച്ചു. രശ്മികയുടെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണിതെന്ന് ചിലർ വിമർശിക്കുമ്പോൾ, വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ കാര്യങ്ങൾ മറക്കാൻ ചിലർക്ക് സാധിക്കുന്നില്ലെന്നും എന്നാൽ രശ്മിക വിജയങ്ങൾ കീഴടക്കി മുന്നേറുകയാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

2017-ൽ 21-ാം വയസ്സിലായിരുന്നു രശ്മികയും രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എന്നാൽ ഒരു വർഷത്തിന് ശേഷം പൊരുത്തക്കേടുകൾ മൂലം ഇരുവരും ആ ബന്ധം വേർപിരിഞ്ഞു. അക്കാലത്ത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ രശ്മികയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

Also Read: നാലാം വയസ്സിൽ ദേശീയ അവാർഡ് സ്വന്തമാക്കി; ഇന്ന് തിളങ്ങുന്നത് മറ്റൊരു മേഖലയിൽ

2018-ൽ ഇതിനോട് പ്രതികരിച്ചുകൊണ്ട് രശ്മിക എഴുതിയത് ഇങ്ങനെയാണ്: "ഇത്രയും കാലം മിണ്ടാതിരുന്നതിൽ ക്ഷമിക്കണം... എന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളും ട്രോളുകളും ഞാൻ കാണുന്നുണ്ട്. രക്ഷിതോ ഞാനോ സിനിമയിലെ മറ്റാരെങ്കിലുമോ ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകാൻ പാടില്ല. ഓരോ നാണയത്തിനും രണ്ട് വശങ്ങളുള്ളതുപോലെ ഓരോ കഥയ്ക്കും രണ്ട് വശങ്ങളുണ്ടാകും. സിനിമയിൽ ജോലി ചെയ്യുന്ന ഞങ്ങളെ അല്പം സമാധാനത്തോടെ ജോലി ചെയ്യാൻ അനുവദിക്കൂ."

Also Read: കഷ്ടിച്ച് 4 വർഷത്തെ കരിയർ, അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ്; എന്നിട്ടും സിനിമ ഉപേക്ഷിച്ചു പോയി

Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: