കന്നഡ, തെലുങ്ക് ചലച്ചിത്ര മേഖലയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. കിരിക് പാർട്ടി, യജമാന, ഗീത ഗോവിന്ദം, ഡിയർ കോംറേഡ്, മഹേഷ് ബാബുവിനൊപ്പം അടുത്തിടെ പുറത്തിറങ്ങിയ സരിലേരു നീകേവരു തുടങ്ങിയ ഹിറ്റുകളിൽ രശ്മിക അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന കൂട്ട് കെട്ട് സിനിമ ആരാധകർക്കും പ്രിയപ്പെട്ടതാണ്.
Read More: മാസ് ആയി പ്രാർഥന, ക്യൂട്ട് ആയി നക്ഷത്ര, കൂട്ടിന് വേദുവും; സന്തുഷ്ട കുടുംബം
നടൻ രക്ഷിത് ഷെട്ടിയുമായി നേരത്തെ രശ്മികയുടെ വിവാഹനിശ്ചയം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം നിരവധി താരങ്ങളുടെ പേരുകൾക്കൊപ്പം രശ്മികയുടെ പേര് കൂട്ടിക്കെട്ടി ഗോസിപ്പുകൾ പുറത്തിറക്കിയിരുന്നു. വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണ് എന്നതാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വാർത്ത. ആദ്യമായി ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിക്കുകയാണ് രശ്മിക മന്ദാന.
സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവേയാണ് പ്രണയ വാർത്തകളോടുള്ള രശ്മികയുടെ പ്രതികരണം.
“എനിക്ക് പരിചയമുള്ള ഏവരുമായും എന്റെ പേര് ചേർത്തു വയ്ക്കുന്നവരുടെ അറിവിലേക്കാണിത്. ഞാൻ സിങ്കിളാണ്. അത് ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിങ്കിളായിരിക്കുന്ന എല്ലാവരോടുമായി ഞാൻ പറയട്ടെ, അങ്ങനെ സിങ്കിളായിരിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തുമ്പോൾ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ ഉയരത്തിലാകും,” എന്നായിരുന്നു രശ്മികയുടെ മറുപടി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook