/indian-express-malayalam/media/media_files/2025/12/31/rashmika-mandanna-vijay-deverakonda-wedding-date-venue-2025-12-31-14-21-18.jpg)
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാഹ തീയതിയെയും വേദിയെയും കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
Also Read: New malayalam OTT Release: പ്രേക്ഷകരെ അമ്പരപ്പിച്ച ആ മലയാളചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്
ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഫെബ്രുവരി 26-നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പ്രശസ്തമായ കൊട്ടാരമായിരിക്കും ഈ താരവിവാഹത്തിന് വേദിയാവുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരിക്കും ഇതെന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബറിൽ ഇരുവരുടെയും വിവാഹനിശ്ചയം അതീവ രഹസ്യമായി നടന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ആയതിനാലും സ്വകാര്യത സൂക്ഷിക്കുന്നതിന്റെ ഭാഗമായും ഇതിന്റെ ചിത്രങ്ങളോ വീഡിയോകളോ താരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read: 2025-ലെ മികച്ച 12 ഇന്ത്യൻ ചിത്രങ്ങൾ; വോ​ഗ് ഇന്ത്യയുടെ ലിസ്റ്റിൽ 4 മലയാളസിനിമകളും
'ഗീത ഗോവിന്ദം', 'ഡിയർ കൊമ്രേഡ്' എന്നീ ചിത്രങ്ങളിലെ മികച്ച കെമിസ്ട്രിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയവരാണ് വിജയ്‍യും രശ്മികയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വർഷങ്ങളായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വിദേശയാത്രകളിലും പൊതുപരിപാടികളിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നെങ്കിലും പ്രണയവാർത്തകൾ ഇവർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ വിവാഹ വാർത്തകൾ പുറത്തുവരുന്നത്.
Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us