അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പുഷ്പ ദി റൈസ് വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ സോഷ്യൽ മീഡിയയിലും സജീവമാണ് രശ്മിക.
അഭിനേതാക്കൾ ഗ്ലാമറസ് ജീവിതമാണ് നയിക്കുന്നതെന്ന് ഒരാൾക്ക് തോന്നിയേക്കാം. എന്നാൽ രശ്മിക തന്റെ ആരാധകരോട് മികച്ച ഇമേജ് നിലനിർത്തുന്നതിന് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ് രശ്മിക. രശ്മിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ തന്റെകൈയുടെ ഒരു ഫോട്ടോ പങ്കിടുകയും ആ കൈ രോമരഹിതമായി നിലനിർത്താൻ താൻ അനുഭവിക്കേണ്ടി വരുന്ന വേദനയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
“നിങ്ങൾ ഒരു അഭിനേത്രിയാകാൻ ആഗ്രഹിക്കുന്നത് അതിന്റെ നല്ല വശങ്ങൾക്കായാണ്. എന്നാൽ അത് മാത്രം നോക്കി അതിലേക്ക് പോവരുത്. കാരണം അതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ഉദാഹരണത്തിന്: നിങ്ങൾ കുറേ തവണ ലേസർ ചെയ്യേണ്ടിവരുന്നു.. നാശം പിടിച്ച കാര്യമാണ്.. ഇത് വളരെ വേദനിപ്പിക്കുന്നു,” രശ്മിക കുറിച്ചു.

രശ്മിക മന്ദാനയുടെ പുഷ്പ ദി റൈസ് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. നേരത്തെ ഹൈദരാബാദിൽ മാധ്യമപ്രവർത്തകരുമായുള്ള ഒരു ചാറ്റിൽ, ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് രശ്മിക പറഞ്ഞിരുന്നു.
“ഞാൻ ആദ്യമായി ഒരു റോ റോൾ ചെയ്തു. ഒരു സിനിമ എന്ന നിലയിൽ പുഷ്പ വളരെ റോ ആയി കാണപ്പെടുന്നു. പക്ഷേ, ഞാൻ എപ്പോഴും പറയാറുള്ളത്, സംവിധായകൻ സുകുമാർ സിനിമയ്ക്കായി ഒരു പ്രത്യേക ലോകം സൃഷ്ടിച്ചുവെന്നാണ്. ഇത് മുമ്പൊരിക്കലും ഇല്ലാത്തതാണ്. ഇനിയും ഉണ്ടാവില്ല. പ്രീ-റിലീസ് ഇവന്റിൽ പറഞ്ഞത് പോലെ, ‘പുഷ്പ എന്റെ ശ്രീവല്ലിക്കുള്ളതാണ്’. ശ്രീവല്ലി തന്ത്രപൂർവ്വം കളിക്കുന്ന കഥാപാത്രമാണ്,” രശ്മിക പറഞ്ഞു.
Also Read: വിനീത് തന്ന ആത്മവിശ്വാസമാണ് ‘കുഞ്ഞെൽദോ’; മാത്തുക്കുട്ടി അഭിമുഖം
ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ചിത്രം 173 കോടി രൂപ ഇതിനകം നേടിയതായാണ് പുഷ്പയുടെ നിർമ്മാതാക്കൾ പറയുന്നത്.
“ഞങ്ങളുടെ ചിത്രം പുഷ്പ രാജ്യത്തിനകത്തും വിദേശത്തും എക്കാലത്തെയും ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഇത്രയും വലിയ പ്രതികരണം ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഡിസംബർ 17 ന് റിലീസ് ചെയ്ത ചിത്രം 85 കോടി ഷെയറുമായി 173 കോടി നേടി. വരും ദിവസങ്ങളിലും ചിത്രം വമ്പൻ വരുമാനം നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”പുഷ്പ നിർമ്മാതാവ് നവീൻ യേർനേനി പറഞ്ഞു.