scorecardresearch

Latest News

പുഷ്പയുടെ രണ്ടാം ഭാഗം: ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് വെളിപ്പെടുത്തി രശ്മിക മന്ദാന

കഴിഞ്ഞ ഡിസംബർ 17 ന് ആണ് ‘പുഷ്പ ദി റൈസ്’ റിലീസ് ചെയ്തതത്

Rashmika Mandanna. pushpa, ie malayalam

അല്ലു അർജുൻ നായകനായ ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ആദ്യഭാഗം വൻ ഹിറ്റായിരുന്നു. ചിത്രം ബോക്സോഫിസിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് പുഷ്പ നായിക രശ്മിക മന്ദാന. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ഇന്ത്യാ ടുഡേ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചിൽ ഷൂട്ടിങ് തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരിക്കുന്നതെന്നാണ് രശ്മിക അഭിമുഖത്തിൽ പറഞ്ഞത്.

2021 ഡിസംബർ 17 ന് ആണ് ‘പുഷ്പ ദി റൈസ്’ റിലീസ് ചെയ്തതത്. രണ്ടാം ഭാഗം ഈ വർഷം ഡിസംബറിൽ റിലീസിന് എത്തുമെന്നാണ് വിവരം. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. ഫഹദ് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ‘പുഷ്പ’. അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ എത്തിയത്. സാമന്തയും ചിത്രത്തിൽ ഒരു ഐറ്റം ഗാനത്തിൽ അഭിനയിച്ചിരുന്നു.

Read More: ‘കണ്ണെടുക്കാൻ പറ്റാത്തത്ര മികച്ചത്;’ പുഷ്പ റിലീസിന് പിറകെ അല്ലു അർജുന്റെ പ്രകടനത്തെ പ്രശംസിച്ച് സാമന്ത

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rashmika mandanna reveals shooting for allu arjun pushpa 2