വിജയ് ദേവരകൊണ്ടയുടെ പേരിനൊപ്പം ഡേറ്റിങ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നൊരു നടിയാണ് രശ്മിക മന്ദാന. ഇപ്പോൾ രശ്മിക തന്നെ ഈ ബന്ധത്തെ കുറിച്ച മനസ്സ് തുറക്കുകയാണ്. കോമഡി ഡ്രാമയായ ഗുഡ്ബൈയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന രശ്മിക, വിജയ് ദേവരകൊണ്ടയോടൊപ്പം അടുത്ത പടത്തിൽ ഉടനെ ഒന്നിച്ചേക്കാമെന്ന സൂചനയും നൽകുന്നുണ്ട്.
“ഇവയെല്ലാം വളരെ ക്യൂട്ടല്ലെ, ഇതെല്ലാം കണ്ടിട്ട് ‘അയ്യോ ബാബു ! എന്തു ക്യൂട്ടാണ് ഇതൊക്കെ” യെന്നായിരുന്നു തന്റെ പ്രതികരണമെന്ന് രശ്മിക പറയുന്നു. താനും വിജയും സമാന ചിന്താഗതിക്കാരായ വ്യക്തികളാണെന്നും നിരവധി പടങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ ഒരുപാട് അടുക്കുകയും സിനിമാ മേഖലയ്ക്കുള്ളിലും ഒരേ സുഹൃത്തുക്കളാണ് തങ്ങൾക്കുള്ളതെന്നും രശ്മിക കൂട്ടിച്ചേർത്തു. മാഷബിളുമായുള്ള അഭിമുഖത്തിനിടെയാണ് തന്നെ ചുറ്റിപറ്റിയുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രശ്മിക പ്രതികരിച്ചത്.

“എനിക്കും വിജയ്ക്കും ഹൈദരാബാദിൽ ഞങ്ങളുടെതായ ഗ്യാങ്ങുകൾ ഉണ്ട്. രണ്ടുപേർക്കും ധാരാളം മ്യൂച്ചൽ സുഹൃത്തുക്കളുണ്ട്. അത് അങ്ങനെയാണ്. ലോകം മുഴുവൻ രശ്മികയും വിജയും എന്നു പറയുന്നത് കേൾക്കുന്നത് വളരെ ക്യൂട്ടാണ്,” രശ്മികയുടെ വാക്കുകളിങ്ങനെ.
ലൈഗർ താരവുമായി വീണ്ടും പ്രവർത്തിക്കുമോ എന്നതിന് , “അവനൊപ്പം വളരെ പെട്ടെന്ന് തന്നെ അഭിനയിക്കണമെന്നുണ്ട്. ഞങ്ങൾക്കൊരു കഥ കിട്ടിയാൽ അത് ചെയ്തിരിക്കും. അത് വളരെ രസകരമായിരിക്കും. ഞങ്ങൾ നല്ല അഭിനേതാക്കളായത് കൊണ്ട് സംവിധായകരെ നിരാശപ്പെടുത്തുകയില്ല,” രശ്മിക പറയുന്നു.

മുൻപ് കോഫി വിത്ത് കരണിൽ വിജയും ലൈഗർ സഹതാരം അനന്യ പാണ്ഡെയുമായി നടന്ന അഭിമുഖത്തിനിടെ വിജയുടെ ഡേറ്റിംഗ് ജീവിതത്തെക്കുറിച്ചുള്ള ചില രഹസ്യങ്ങൾ അനന്യ പങ്കുവെച്ചിരുന്നു. “അയാൾ തിരക്കിലാണ് …മീക സിംഗിനെ കാണാനുള്ള തിരക്കിൽ,” എന്നായിരുന്നു അനന്യ പറഞ്ഞത്.
എന്നാൽ, വിജയ് ഇത്തരം ഡേറ്റിംഗ് റൂമറുകൾ സ്ഥിതീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്തിട്ടില്ല. “ഞങ്ങളുടെ ജീവിതത്തിലെ ആദ്യ പടിയിൽ തന്നെ രണ്ടു പടങ്ങൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നതാണ്. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് തമ്മിൽ വളരെ അടുത്തറിയുകയും ചെയ്യാം. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലെ ഉയർച്ച- താഴ്ചകൾ ഞങ്ങൾ പങ്കുവെക്കാറുമുണ്ട്. അതുവഴിയുള്ളൊരു അടുപ്പം ഞങ്ങൾക്കിടയിലുണ്ട്,” എന്നാണ് രശ്മികയെ കുറിച്ച് വിജയ് പറഞ്ഞത്.
ബോളിവുഡ് ചിത്രമായ ഗുഡ്ബൈയുടെ റിലീസിനുള്ള തയ്യാറെടുപ്പിലാണ് രശ്മിക. ചിത്രത്തിൽ അമിതാഭ് ബച്ചനും നീന ഗുപ്തയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 7നു റിലീസ് ചെയ്യും.