/indian-express-malayalam/media/media_files/uploads/2019/01/modi-cats-001.jpg)
രണ്‍വീര്‍ സിങ് എടുത്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ ബോളിവുഡ് ആരാധകര്‍ക്കിടയിലെ സംസാരവിഷയം. മറ്റ് ബോളിവുഡ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം രണ്‍വീര്‍ എടുത്ത സെല്‍ഫിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ട്. രണ്‍വീറിനെ കൂടാതെ രണ്‍ബീര്‍ കപൂര്‍, ഭൂമി പട്നേക്കര്‍, ആയുഷ്മാന്‍ ഖുരാന, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഏക്താ കപൂര്‍, രാജ്കുമാര്‍ റാവു, ആലിയ ഭട്ട്, വിക്കി കൗശാല്‍, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി എന്നിവരും സെല്‍ഫിക്ക് പോസ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയാണ് മധ്യത്തില്‍ നില്‍ക്കുന്നത്. ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍ ബോളിവുഡിനുളള പങ്കിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് ചിത്രം പോസ്റ്റ് ചെയ്ത കരണ്‍ ജോഹര്‍ വ്യക്തമാക്കി. സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ച നടപടിയേയും അദ്ദേഹം അഭിനന്ദിച്ചു. ഇനിയും ഇത്തരത്തിലുളള കൂടിക്കാഴ്ചകള്‍ ബോളിവുഡിന് ഗുണം ചെയ്യുമെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.
View this post on InstagramA post shared by Karan Johar (@karanjohar) on
ബോളിവുഡ് സിനിമാ നിര്‍മ്മാതാക്കളുമായി കഴിഞ്ഞ ആഴ്ചയും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിനിമാ ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് കുറച്ചത്. ഡിസംബര്‍ 19ന് നടത്തിയ യോഗത്തില്‍ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us