കത്രീന കൈഫ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേയാവുന്നുളളൂ. ഇതിനോടകം തന്നെ അക്കൗണ്ട് സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. അക്കൗണ്ട് തുടങ്ങിയയുടനെ കത്രീനയെ സ്വാഗതം ചെയ്‌തത് സൽമാൻ ഖാനാണ്. ഇപ്പോഴിതാ കത്രീനയ്‌ക്ക് ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതവുമായി എത്തിയിരിക്കുകയാണ് രൺവീർ സിങ്. സമൂഹ മാധ്യമത്തിൽ വളരെ സജീവമായി ഇടപെടുന്ന താരമാണ് രൺവീർ സിങ്. പോസ്റ്റുകളിലെല്ലാം ഒരു രൺവീർ ടച്ച് കൊണ്ട് വരാനും ശ്രമിക്കാറുണ്ട്.

ഒരു വിഡിയോയാണ് രൺവീർ കത്രീനക്കായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ജുഡ്‌വ എന്ന സിനിമയിലെ ഒരു രംഗം ഡബ്‌സ്‌മാഷ് ചെയ്‌ത ഒരു വിഡിയോയാണ് രൺവീർ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കത്രീന ഇതുവരെ ഈ വിഡിയോയോട് പ്രതികരിച്ചിട്ടില്ല. എങ്ങനെയായിരിക്കും കത്രീനയുടെ പ്രതികരണമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Der aaye Durust aaye! Welcome to the random world of Instagram @katrinakaif !

A post shared by Ranveer Singh (@ranveersingh) on

ഓരോ ദിവസവും വ്യത്യസ്‌തമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ച് കൊണ്ടിരിക്കുകയാണ് കത്രീന. ടവ്വൽ സീരിസിലെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ജാഗാ ജസൂസ, ടൈഗർ സിന്ദ ഹൈ എന്നിവയാണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ജാഗാ ജസൂസയിൽ രൺബീർ കപൂറിനൊപ്പമാണ് കത്രീനയെത്തുന്നത്. സൽമാൻ ഖാനാണ് ടൈഗർ സിന്ദ ഹൈയിലെ നായകൻ. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജാഗ ജസൂസ ജൂലൈയിലാണ് പ്രദർശനത്തിനെത്തുക. അലി അബ്ബാസ് സഫറാണ് ടൈഗർ സിന്ദ ഹൈ സംവിധാനം ചെയ്യുന്നത്. ഡിസംബറിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ