ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ബോളിവുഡിൽ തങ്ങളുടെതായ സ്ഥാനങ്ങൾ ഉറപ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ തന്റെ ആദ്യരാത്രിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രൺവീർ സിങ്. കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ ‘ ഷോയുടെ ഏഴാം സീസണിന്റെ ആദ്യ സീസണിലാണ് രൺവീറിന്റെ തുറന്നുപറച്ചിൽ. ഷോയുടെ ട്രെയിലർ പുറത്തുവന്നതോടെ രൺവീറിന്റെ വക്കുകളും വൈറലാവുകയാണ്.
ഷോയിലെ ‘കോഫീ ബിങ്കോ’ എന്ന സെഷനിലാണ് തന്റെ ആദ്യരാത്രിയെ കുറിച്ചും ലൈംഗീക ജീവിതത്തെ കുറിച്ചും രൺവീർ മനസുതുറന്നത്. വിവാഹശേഷം ആദ്യരാത്രിയിൽ തനിക്ക് ക്ഷീണമുണ്ടായില്ല എന്ന് രൺവീർ പറഞ്ഞു. താൻ വളരെ ആക്റ്റിവായിരുന്നു എന്നും കാരവനിൽ വെച്ചു പോലും ബന്ധപ്പെട്ടിട്ടുണ്ടെന്നും രൺവീർ പറഞ്ഞു. രൺവീറിന്റെ മറുപടിയിൽ ഞെട്ടിയ കരൺ ജോഹർ അതിനെകുറിച്ച് ചോദിച്ചപ്പോൾ, “അതിൽ അപകടസാധ്യതയുണ്ടെന്നും, എന്നാൽ അത് അതിനെ കൂടുതൽ ആവേശകരമാക്കുന്നു” എന്നും താരം പറഞ്ഞു.
തനിക്ക് വ്യത്യസ്ത രീതികളിൽ ഉള്ള സെക്സ് പ്ലേലിസ്റ്റുകൾ ഉണ്ടെന്നും രൺവീർ പറഞ്ഞു.“എനിക്ക് വ്യത്യസ്ത സെക്സ് പ്ലേലിസ്റ്റുകൾ ഉണ്ട്. വികാരഭരിതവും സ്നേഹനിർഭരവുമായവയ്ക്ക് ഒന്നും. ഡേർട്ടി സെക്സിനു മറ്റൊന്നും ഉണ്ട്,” അദ്ദേഹം പറഞ്ഞു.
നേരത്തെ അർജുൻ കപൂർ, രൺബീർ കപൂർ, അക്ഷയ് കുമാർ, അനുഷ്ക ശർമ്മ എന്നിവർക്കൊപ്പം രൺവീർ സിംഗ് ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ എത്തിയിട്ടുണ്ട്. കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ ഇത് അഞ്ചാം തവണ രൺവീർ എത്തുന്നത്. ആലിയ ബട്ടിനൊപ്പം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ ആണ് ഇനി പുറത്തിറങ്ങാനുള്ളത്. രോഹിത് ഷെട്ടിയുടെ സർക്കസും റിലീസിന് ഒരുങ്ങുകയാണ്.