scorecardresearch

'രംഗീല' വോഡ്കയുമായി രൺവീർ സിംഗ്; സംഗതി ഹോട്ടാണ്!

രൺവീർ സിംഗ് വെറും ബ്രാൻഡ് അംബാസഡർ മാത്രമല്ല, ഈ പുതിയ സംരംഭത്തിൻ്റെ സഹസ്ഥാപകനും ക്രിയേറ്റീവ് പങ്കാളിയും കൂടിയാണ്. വോഡ്കയുടെ പേര് മുതൽ ബോട്ടിലിന്റെ വർണ്ണാഭമായ രൂപകൽപ്പനയിൽ വരെ രൺബീർ ടച്ചുണ്ട്

രൺവീർ സിംഗ് വെറും ബ്രാൻഡ് അംബാസഡർ മാത്രമല്ല, ഈ പുതിയ സംരംഭത്തിൻ്റെ സഹസ്ഥാപകനും ക്രിയേറ്റീവ് പങ്കാളിയും കൂടിയാണ്. വോഡ്കയുടെ പേര് മുതൽ ബോട്ടിലിന്റെ വർണ്ണാഭമായ രൂപകൽപ്പനയിൽ വരെ രൺബീർ ടച്ചുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ranveers Singh Rangeela Vodka price

ബോളിവുഡിലെ എനർജി ഹൗസായ രൺവീർ സിംഗ് തൻ്റെ കരിയറിൽ ഒരു പുതിയ ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുകയാണ്. രൺവീർ കൈവെക്കുന്നതെല്ലാം വലിയ ആഘോഷമായി മാറുമെന്നതിൽ സംശയമില്ല. ഇത്തവണ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് തൻ്റെ വ്യക്തിത്വത്തോട് പൂർണ്ണമായും നീതി പുലർത്തുന്ന, 'രംഗീല വോഡ്ക' എന്ന പുതിയ ഇന്ത്യൻ വോഡ്ക ബ്രാൻഡാണ്.

Advertisment

ഇന്ത്യൻ സ്പിരിറ്റ് വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭത്തിനായി രൺവീർ സിംഗ് കൈകോർത്തത് എബിഡി മയേസ്‌ട്രോയുമായാണ്. അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സിൻ്റെ (ABD) ആഢംബര സ്പിരിറ്റ് വിഭാഗമാണ് എബിഡി മയേസ്‌ട്രോ.

Also Read: ദുബായിൽ ആഢംബര വില്ല, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ, 2 ലക്ഷത്തിന്റെ ഫോൺ; ബിഗ് ബോസ് കൊണ്ട് അനീഷ് നേടിയത്

രൺവീർ സിംഗ് വെറും ബ്രാൻഡ് അംബാസഡർ മാത്രമല്ല, ഈ പുതിയ സംരംഭത്തിൻ്റെ സഹസ്ഥാപകനും ക്രിയേറ്റീവ് പങ്കാളിയും കൂടിയാണ്. വോഡ്കയുടെ പേര് മുതൽ ബോട്ടിലിന്റെ വർണ്ണാഭമായ രൂപകൽപ്പന വരെ, എല്ലാത്തിലും രൺവീറിൻ്റെ 'രംഗീല' വ്യക്തിമുദ്ര വ്യക്തമായി കാണാം.

Advertisment

ഈ വോഡ്ക ട്രിപ്പിൾ-ഡിസ്റ്റിൽഡ് (മൂന്ന് തവണ ശുദ്ധീകരിച്ചത്) ആണ്. ഇത് സ്പിരിറ്റിന് കൂടുതൽ മയവും ഗുണമേന്മയും നൽകുന്നു. പ്ലാറ്റിനം ചിൽ-ഫിൽട്ടേർഡ് പ്രക്രിയയിലൂടെ നിർമ്മിക്കപ്പെട്ടവയാണ് ഇത്. ഇത് അനാവശ്യ മാലിന്യങ്ങളെ നീക്കം ചെയ്ത് സ്പിരിറ്റിന് മികച്ച മൃദുത്വം ഉറപ്പാക്കുന്നു.

Also Read: അമ്മയ്ക്ക് ഒപ്പം ചുവടുവെച്ച് മീനാക്ഷിയും ഐശ്വര്യയും; തലമുറകളിലൂടെ വളരുന്ന കലയ്ക്ക് നന്ദിയെന്ന് ദിവ്യ ഉണ്ണി

ഷോട്ടുകൾക്കും  ക്രിയേറ്റീവ് കോക്ടെയിലുകൾക്കും ഇണങ്ങുന്ന രീതിയിലാണ് ഈ സ്മൂത്ത് സ്പിരിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിട്രസ് ഫ്ലേവറുകൾ, ക്രാൻബെറി മിശ്രിതങ്ങൾ, എസ്‌പ്രെസ്സോ കോക്ടെയിലുകൾ എന്നിവയുമായി ഇത് നന്നായി ചേരുന്നുവെന്ന് ബ്രാൻഡ് പറയുന്നു.

"രംഗീല വോഡ്കയിലൂടെ, നാമെല്ലാവരുടെയും ആത്മാവിനെ ആഘോഷിക്കുന്ന ഒരു ഉൽപ്പന്നമാണ് ഞങ്ങൾ കൊണ്ടുവരുന്നത്," ലോഞ്ച് വേളയിൽ രൺവീർ സിംഗ് പറഞ്ഞു. "ബ്രാൻഡിൻ്റെ ലോകം വർണ്ണാഭമായതും, ഊർജ്ജസ്വലവും, ഉന്മേഷദായകവുമാണ്. ജീവിതം പൂർണ്ണമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും, ശ്രദ്ധിക്കപ്പെടാൻ ഭയമില്ലാത്തവർക്കും വേണ്ടിയുള്ളതാണ് ഈ ബ്രാൻഡ്," നടൻ കൂട്ടിച്ചേർത്തു. 

Also Read: മൂങ്ങ എന്തിയേ? യുദ്ധഭൂമിയിലെ പുതിയ ഭടൻ ഫുക്രുവോ? ഷാജി പാപ്പനോട് ആരാധകർ

നിലവിൽ രൺവീർ സിംഗിന്റെ രംഗീല വോഡ്ക മഹാരാഷ്ട്ര സംസ്ഥാനത്താണ് വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. 750 മില്ലിയുടെ ഒരു ബോട്ടിലിന് 2,400 രൂപയാണ് വില. 

വോഡ്ക വിപണി അതിവേഗം വളരുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയ്ക്ക് പുറമെ ഗോവ, പശ്ചിമ ബംഗാൾ, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വിപണിയിൽ ഉടൻ തന്നെ 'രംഗീല വോഡ്ക' എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: New OTT Release: അവിഹിതം മുതൽ ബൈസൺ വരെ; നാളെ അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ

Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: