/indian-express-malayalam/media/media_files/uploads/2019/01/alia1.jpg)
രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹമാണ് ഇനി ബോളിവുഡ് ഉറ്റുനോക്കുന്നത്. വിവാഹത്തിന് ഇരുവരുടെയും കുടുംബം സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹ നിശ്ചയം ജൂണിലുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഇരുവരുടെയും കുടുംബം സ്ഥിരീകരിച്ചിട്ടില്ല.
'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോൾ അഭിനയിക്കുന്നത്. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. 'ഗല്ലി ബോയ്' എന്ന ചിത്രമാണ് ആലിയയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രൺവീർ സിങ്ങാണ് ഇതിലെ നായകൻ. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ രൺവീറും ആലിയയും പങ്കെടുത്തിരുന്നു. ലോഞ്ച് ചടങ്ങിൽ രസകരമായ ചില നിമിഷങ്ങളുമുണ്ടായി.
രൺബീർ കപൂറും രൺവീർ സിങ്ങും തമ്മിലുള്ള സാമ്യത്തെക്കുറിച്ചാണ് ആലിയയോട് ചോദിച്ചത്. ഇരുവരും നല്ല വ്യക്തിത്വത്തിന് ഉടമകളാണെന്നും അസാമാന്യ കഴിവുള്ള നടന്മാരാണെന്നുമാണ് ആലിയ മറുപടി നൽകിയത്. ''രണ്ടുപേരും എനിക്ക് സ്പെഷ്യൽ ആണ്. അതിലൊരു വ്യത്യാസം ഒരാൾക്കൊപ്പം ഗല്ലി ബോയ് ചെയ്യുന്നു, മറ്റൊരാൾക്കൊപ്പം ബ്രഹ്മാസ്ത്രയും.''
ആലിയയുടെ വാക്കുകൾക്ക് രൺവീർ സിങ് കളിയാക്കലിലൂടെയാണ് മറുപടി കൊടുത്തത്. ''ഒരാൾ കുറച്ചുകൂടി സ്പെഷ്യൽ ആണ്,'' രൺബീർ കപൂറിനെ ഉദ്ദേശിച്ചായിരുന്നു രൺവീർ സിങ് ഇങ്ങനെ പറഞ്ഞത്. രൺവീറിന്റെ കളിയാക്കലിനോടുള്ള ആലിയയുടെ റിയാക്ഷനാണ് ആരാധകരെ ഏറെ രസിപ്പിച്ചത്.
.@aliaa08 couldn't stop blushing when @RanveerOfficial said #RanbirKapoor is more special to her as compared to him.#GullyBoy#GullyBoyTrailer@excelmovies#ApnaTimeAayega#AliaBhattpic.twitter.com/WphTLX7CLV
— BollywoodLife (@bollywood_life) January 9, 2019
ഫെബ്രുവരി 14 നാണ് ഗല്ലി ബോയ് റിലീസിനെത്തുക. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ആരാധകരിൽനിന്നും ലഭിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us