/indian-express-malayalam/media/media_files/uploads/2021/12/ranveer-singh-83.jpg)
രൺവീർ സിങ് നായകനായ '83' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവായിട്ടാണ് രൺവീർ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് ലഭിക്കുന്ന അഭിനന്ദന പ്രവാഹത്തിൽ സന്തോഷം കൊണ്ട് കണ്ണുനിറയുന്ന രൺവീറിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
പൊതുവിടങ്ങളിൽ കരയാൻ ഇഷ്ടമല്ല, എന്നാൽ '83'യ്ക്ക് ലഭിക്കുന്ന സ്നേഹത്തിൽ വികാരാധീനനാകാതിരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് രൺവീർ വിങ്ങിപ്പൊട്ടിയത്. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.
ഒരുപക്ഷേ തന്റെ ഉള്ളിലെ എല്ലാ വികാരങ്ങളും കാരണമാകാമിത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് എല്ലാവരിലും ഉണ്ടാക്കിയിട്ടുള്ള സ്വാധീനം മൂലമുള്ള പ്രതികരണവുമാകും. “എനിക്ക് നൽകുന്ന സ്നേഹം, ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ ഒരു അഭിനേതാവായി മാറിയത് ഒരു അത്ഭുതമാണ്" കണ്ണുനീരോടെ രൺവീർ പറഞ്ഞു.
അത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, “നോക്കൂ, ജയിക്കാൻ എനിക്ക് എന്തെല്ലാം അവസരങ്ങളുണ്ടായിരുന്നു?” എന്നായിരുന്നു രൺവീറിന്റെ മറുപടി. സിനിമയെ കുറിച്ചും അതിലെ തന്റെ അഭിനയത്തെ കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലെന്നും കണ്ണീർ തുടച്ച ശേഷം അദ്ദേഹം പറഞ്ഞു.
Also Read: 83 Movie Review & Rating: കപിൽ ദേവായി വിസ്മയിപ്പിച്ച് രൺവീർ; ’83’ റിവ്യൂ
കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്, ഇതുവരെ 50 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയത്.
തനിക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാരണം ദിവസത്തിൽ കുറഞ്ഞത് മൂന്ന് തവണ തന്റെ ഫോണിന്റെ ബാറ്ററി തീരുന്നുണ്ടെന്ന് രൺവീർ പറഞ്ഞു. ഉപയോഗം കുറവായതിനാൽ നേരത്തെ ഇത് രണ്ട് ദിവസമെങ്കിലും നീണ്ടുനിൽക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “ഇത് മറ്റൊരു തലമാണ്, ഇത് എല്ലായ്പ്പോഴും സംഭവിക്കില്ലെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.