ലംബോർഗിനിയുടെ എസ്‌യുവി ഉറുസ് സ്വന്തമാക്കി രൺവീർ സിങ്. മുംബൈ നഗരത്തിലൂടെ കാറിൽ ചുറ്റിക്കറങ്ങിയ നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയായ ഉറുസാണ് രൺവീർ വാങ്ങിയത്. മൂന്നു കോടിയാണ് ഇന്ത്യയിലെ ഷോറൂം വില.

കഴിഞ്ഞ വർഷമാണ് ഉറുസ് ഇന്ത്യൻ വിപണിയിലെത്തിയത്. വെറും 3.6 സെക്കന്‍ഡുകള്‍ 100 കിലോമീറ്റർ വേഗതയിലും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കാനുളള ശേഷി ഉറുസിനുണ്ട്. പരമാവധി വേഗം 305 കിലോമീറ്ററാണ്. 4.0 ലിറ്റർ, ട്വിൻ ടർബോ വി8 എൻജിനാണ് ലംബോർഗിനി ഉറുസിന്റേത്. പരമാവധി 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമുണ്ട്.

കാബിർ ഖാൻ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ 83 യുടെ പ്രൊമോഷൻ തിരക്കുകളിലാണ് രൺവീർ സിങ്. ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook