scorecardresearch
Latest News

‘ഓസ്‌കാര്‍ ടൈം ആയേഗ’; ഗല്ലി ബോയ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, ഓള്, വട ചെന്നൈ, തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി

gully boy, gully boy posters, gully boy ranveer singh, alia bhatt, ranveer singh, ranveer alia gully boy, alia ranveer gully boy, alia ranveer, ranveer alia, ranveer, alia, zoya akhtar, alia bhatt twitter, ranveer singh twitter, ranveer singh new movie, alia bhatt new movie, gully boy cast, gully boy release, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ‘ഗല്ലി ബോയ്’. മികച്ച വിദേശ ഭാഷ ചിത്രത്തിനായി 92-ാമത് അക്കാദമി അവാര്‍ഡില്‍ ഗല്ലി ബോയിയും മത്സരിക്കും. സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.

മുറാദ് എന്ന റാപ്പറായുള്ള രണ്‍വീറിന്റെ പ്രകടനം ഏറെ പ്രശംസ നേടിയതായിരുന്നു. ആലിയ ഭട്ടിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. വിജയ് റാസ്, കല്‍കി കേക്ല, സിദ്ധാന്ഥ് ചതുര്‍വേദി, വിജയ് വര്‍മ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, ഷാജി എന്‍ കരുണ്‍ ചിത്രം ഓള്, വട ചെന്നൈ, അമിതാഭ് ബച്ചനും താപ്‌സി പന്നും ഒരുമിച്ച ബദ്‌ല, തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ഗല്ലി ബോയി ഓസ്‌കാറിനുള്ള മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും ഒരുപോലെ നേടിയിരുന്നു. 238 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്‍വീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഗല്ലി ബോയിയെ വിലയിരുത്തുന്നത്.

Read Here: IIFA 2019 winners: പുരസ്കാരതിളക്കത്തിൽ രൺവീറും ആലിയയും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranveer singh starrer gully boy is indias entry for oscars 2020