/indian-express-malayalam/media/media_files/uploads/2022/10/Ranveer.png)
ബോളിവുഡില്‍ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് റണ്‍ബീര്‍ സിങ്ങ്, ദീപിക പദുക്കോണ്‍ എന്നിവരുടേത്. ഇരുവരും തമ്മിലുളള ബന്ധത്തെ വളരെ ആരാധനയോടും കൗതുകത്തോടെയുമാണ് ആസ്വാദകര്‍ നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പിരിയാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
റണ്‍വീര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്തകള്‍ക്കു വിരാമമിടുന്നതാണ്.പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന ദീപികയ്ക്കു ആശംസകള്‍ അറിയിച്ചു കൊണ്ടാണ് റണ്‍വീര്‍ ചിത്രങ്ങല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡായ ലൂയിസ് വീറ്റണിന്റെ അംബാസിഡറായി ദീപിക തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ' നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്നു കുറിച്ചാണ് റണ്‍വീര്‍ ചിത്രങ്ങല്‍ പങ്കുവച്ചത്. ' നിങ്ങളെ പോലൊരു ഭര്‍ത്താവിനെ കിട്ടിയിരുന്നെങ്കില്‍, ഇരുവരും പിരിയുന്നെന്ന വാര്‍ത്ത കേട്ടപ്പോള്‍ സങ്കടം തോന്നി' ഇങ്ങനെ നീളുന്നതാണ് ആരാധക കമന്റുകള്‍.
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ഇരുവരും ഒന്നിച്ചു റാമ്പിലെത്തിയ ചിത്രങ്ങല്‍ ശ്രദ്ധ നേടിയിരുന്നു. മുകേഷ് അംബാനി നടത്തിയ ഗണപതി വിസർജത്തിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വസതിയിൽ നടന്ന ഗണപതി ദർശനത്തിലും ദീപികയും രൺവീറും പങ്കെടുത്തിരുന്നു.ഇരുവരും ഒന്നിച്ചുളള ഒരു ചിത്രം ഉടനെ തന്നെ പ്രതീക്ഷിക്കാമെന്നും റണ്‍വീര്‍ പറഞ്ഞിരുന്നു. ബോംബേ ടാക്കീസ്, ഫയിന്റിങ്ങ് ഫാനി, റാംലീല, ബജീറാവോ മസ്താനി, പത്മാവത്, 83 എന്നിവയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.