scorecardresearch

സാഹസികത അൺലിമിറ്റഡ്; യാത്രാചിത്രങ്ങളുമായി ദീപികയും രൺവീറും

കാടും മലയും താണ്ടി നാട് ചുറ്റി, നഗരം ചുറ്റി ദീപികയും രൺവീറും; ചിത്രങ്ങൾ

deepika Padukone, Ranveer Singh

ബോളിവുഡിലെ താരദമ്പതികളായ രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ എന്നിവരുടെ ഒന്നിച്ചുളള ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. രണ്‍വീറിന്റെ പിറന്നാളിന് ദീപിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങില്‍ വൈറലാകുന്നത്. നല്ല അനുഭവങ്ങളും സാഹസികതയും എന്നും നമ്മുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

സഞ്ചാര പ്രിയരായ ദമ്പതികള്‍ ഇതിന് മുന്‍പും ഇത്തരത്തിലുളള ചിത്രങ്ങള്‍ പങ്കുവച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. യാത്രയുടെ എല്ലാ രസവും ഒപ്പിയെടുത്തവയാണ്
ചിത്രങ്ങള്‍. ആസ്വാദ്യകരമായ പോസ്റ്റിനു താഴെ ഇരുവരെയും പുകഴ്ത്തിക്കൊണ്ടുളള ആരാധക കമന്റുകള്‍ നിറഞ്ഞു കഴിഞ്ഞു.

2018 ല്‍ വിവാഹിതരായ ദമ്പതികള്‍ ബോളിവുഡിലെ തിരക്കേറിയ അഭിനേതാക്കളാണ്. ഇരട്ട വേഷത്തില്‍ എത്തുന്ന സര്‍ക്കസ് ആണ് റണ്‍വീറിന്റെ പുതിയ ചിത്രം. യഷ് രാജ് ഫിലിംസിന്റെ പത്താന്‍ ആണ് ദീപികയുടെ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമ.

കഴിഞ്ഞ ദിവസം മുബൈയിലെ ബാന്ദ്രയില്‍ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ വസതികള്‍ക്കരികെ ഇരുവരും ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു. 119 കോടിയുടെ ലക്ഷ്വറി ക്വാഡ്രിപെക്‌സ് അപ്പാര്‍ട്ട്‌മെന്റാണ് താരദമ്പതികൾ ബുക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranveer singh romantic birthday celebrations with deepika padukone photos