ഏകദേശം പത്ത് വർഷം രൺവീർ സിങ്ങും ദീപിക പദുകോണും ഡേറ്റിങ് ആരംഭിച്ചത്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ, ആ ആദ്യ ദിവസങ്ങളിൽ ദീപിക പലപ്പോഴും തന്നോട് ദേഷ്യപ്പെടുമായിരുന്നു എന്ന് രൺവീർ ഓർത്തു.
“ഞാനും ദീപികയും ഒരുമിച്ച് നടത്തിയ ആദ്യ അഭിമുഖങ്ങളിലൊന്ന് ബാജിറാവു മസ്താനി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. അന്നാണ് ഞാൻ ക്യാമറയ്ക്ക് മുന്നിൽ ദീപികയെ ആദ്യമായി കെട്ടിപ്പിടിച്ചത്. അന്ന് അവൾ ദേഷ്യപ്പെട്ടു, ‘ക്യാമറയ്ക്ക് മുന്നിൽ നീ എന്നെ ഇങ്ങനെ കെട്ടിപ്പിടിക്കുമോ?’ എന്ന് അവൾ എന്നോട് ചോദിച്ചു” രൺവീർ പറഞ്ഞു.
ദീപിക തനിക്ക് കാമുകിയും ഏറ്റവും നല്ല സുഹൃത്തും തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും നല്ല കാര്യവുമാണെന്ന് രൺവീർ പറഞ്ഞു. 2012 ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്, ദമ്പതികൾ എന്ന നിലയിലുള്ള തങ്ങളുടെ പത്തുവർഷം നീണ്ട യാത്രയെക്കുറിച്ച് രൺവീർ സംസാരിച്ചു. ‘ദീപികയ്ക്കൊപ്പം പത്തുവർഷമായി. അവൾ ഇപ്പോഴും എന്നെ വിസ്മയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. നാല് വർഷമായി കല്യാണം കഴിഞ്ഞിട്ട് പക്ഷേ ഇത് ഇപ്പോഴും വളരെ ഫ്രഷ് ആയി തോന്നുന്നു. അവൾ ചില സമയങ്ങളിൽ പഞ്ചാരയാണ്, ചിലപ്പോൾ മസാലയുമാണ്, പക്ഷേ അവൾ എനിക്ക് എല്ലാമാണ്. കൂടാതെ, അവൾ എന്റെ കാമുകിയും ഉറ്റസുഹൃത്തുമാണെന്ന് ഞാൻ കരുതുന്നു, എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ്.”
കുട്ടികൾ വേണ്ടേ എന്ന ചോദ്യത്തിന്, “ദീപിക കാനിൽ നിന്ന് തിരിച്ചെത്തുമ്പോൾ, നിങ്ങൾ അവളോട് ചോദിക്കൂ” എന്നായിരുന്നു രൺവീറിന്റെ മറുപടി. ഇപ്പോൾ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗങ്ങളിൽ ഒരാളാണ് ദീപിക.
പരിപാടിയിൽ ഉണ്ടായിരുന്ന സിംബ സംവിധായകൻ രോഹിത് ഷെട്ടിയോട് ദീപികയ്ക്കൊപ്പം മറ്റൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ടോ എന്ന് ചോദിച്ചിരുന്നു, കാരണം അദ്ദേഹം ഇതിനകം രൺവീറുമായി വിവിധ പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ട്. “രൺവീറിനൊപ്പം പ്രവർത്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെന്നൈ എക്സ്പ്രസിൽ ദീപികയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ദീപിക വളരെ പ്രത്യേകതയുള്ളവളാണ്, ഭാവിയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. എന്നാൽ ഞാൻ അവളോടൊപ്പം പ്രവർത്തിക്കുമ്പോൾ, അത് ഹീറോ ലെവൽ വർക്കായിരിക്കണമെന്നുണ്ട്.” അദ്ദേഹം പറഞ്ഞു.
അതിനിടെ അടുത്ത കാലത്തായി ദീപിക സ്ക്രീനിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും എന്നാൽ ചെന്നൈ എക്സ്പ്രസിലെ മീനമ്മയാണ് തന്റെ തനിക്ക് പ്രിയപ്പെട്ട കഥാപാത്രമെന്നും രൺവീർ പറഞ്ഞു.
Also Read:നയൻസിന്റെ വിവാഹസാരിയുടെ നിറമെന്ത്? വിഘ്നേശ് ശിവന്റെ രസകരമായ മറുപടി