ബോളിവുഡ് നടൻ രൺവീർ സിങ്ങിനെ കാണാൻ ആരാധകരുടെ വൻതിരക്ക്. മുംബൈയിൽ ഒരു സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് ആരാധക്കൂട്ടം സാഗരമായി മാറിയത്. ആരാധികമാരുടെ വലിയൊരു നിര തന്നെ രൺവീറിനെ കാണാനായി എത്തിയിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് സ്റ്റോറിന് പുറത്തെത്തിയ രൺവീർ ആരാധകർക്കൊപ്പം ഏറെ നേരം ചെലവഴിച്ചു. സെൽഫിയ്ക്കായി എത്തിയ ആരെയും രൺവീർ നിരാശനാക്കിയില്ല. ആരാധകരോട് എപ്പോഴും വളരെ ഫ്രണ്ട്‌ലിയായി ഇടപെടുന്ന താരമായ രൺവീർ ഇത്തവണ തന്റെ ആരാധികമാരുടെ സംരക്ഷകനായും മാറി.

ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിപ്പോകാനായി രൺവീർ കാറിനടുത്തേക്ക് എത്തിയപ്പോഴാണ് ആരാധകർ സെൽഫിക്കായി താരത്തിന്റെ പക്കലേക്ക് കൂട്ടത്തോടെ എത്തിയത്. ഓരോരുത്തർക്കൊപ്പം നിന്ന് രൺവീർ സെൽഫി പകർത്തി. ഇതിനിടയിൽ ആരാധികമാരും താരത്തിനൊപ്പം സെൽഫി പകർത്താനായി എത്തി. ഈ സമയത്ത് ഒരു യുവാവ് സെൽഫിക്കായി വന്നു. എന്നാൽ രൺവീർ അയാളോട് കുറച്ചുസമയം കാത്തുനിൽക്കാനും നീങ്ങി നിൽക്കാനും ആവശ്യപ്പെട്ടു. കേൾക്കാതെ അയാൾ വീണ്ടും മുന്നോട്ട് വന്നപ്പോൾ മാറിനിൽക്കാൻ വീണ്ടും ആവശ്യപ്പെട്ടു. അതിനുശേഷം ആരാധികമാരോടൊപ്പം സെൽഫിയെടുത്തു. അതിനുശേഷം താൻ മാറിനിൽക്കാൻ ആവശ്യപ്പെട്ട യുവാവിനൊപ്പവും രൺവീർ സെൽഫി പകർത്തി.

Ranveer Singh At JACK & JONES Store | Ranveer Singh Out For Shopping

A post shared by (@bollywood.loverss_) on

തന്നെ കാണാനെത്തിയ മുഴുവൻ ആരാധകരെയും കാണാനായി രൺവീർ കാറിന് പുറത്ത് കയറുകയും ചെയ്തു. കാറിനു പുറത്ത് കയറിനിന്ന് ആരാധകരെയെല്ലാം താരം കൈവീശി കാണിച്ചു. രൺവീറിന്റെ ആരാധകരെ കൊണ്ട് പ്രദേശത്ത് ചെറിയരീതിയിൽ ഗതാഗത തടസ്സവും ഉണ്ടായി.

സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook