ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റേയും ദീപിക പദുക്കോണിന്റേയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. കഴിഞ്ഞ വർഷം നവംബർ 14 ന് ഇറ്റലിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്.
View this post on Instagram
രൺവീറും ദീപികയും 2018 നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്.
കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
View this post on Instagram
ആദ്യ വിവാഹ വാർഷികത്തിൽ ക്ഷേത്ര ദർശനമായിരുന്നു ഇരുവരും. ആദ്യ ദിനം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ദർശനം നടത്തിയ ഇരുവരും രണ്ടാം ദിനം കുടുംബ സമേതം അമൃത്സറിലെ സുവർണ ക്ഷേത്രത്തിലാണ് ദർശനത്തിനായി എത്തിയത്.
View this post on Instagram
View this post on Instagram
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook