രണ്‍വീര്‍ സിങ് എന്നു പറഞ്ഞാല്‍ ആരാധകര്‍ക്ക് വല്ലാത്തൊരു ആവേശമാണ്. അത് രണ്‍വീറെന്ന നടന്‍ മാത്രമല്ല, രണ്‍വീറെന്ന വ്യക്തിയും അങ്ങനെ തന്നെ. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോളുള്ള രണ്‍വീറിന്റെ പെരുമാറ്റ രീതിയില്‍ നിന്നും ഉത്സാഹിയായ ഒരു മനുഷ്യനാണ് രണ്‍വീറെന്ന് മനസിലാക്കാം.

തന്റെ വിജയങ്ങളേയും തോല്‍വികളേയും അംഗീകരിക്കുന്ന രണ്‍വീര്‍ ഒരു സാധാരണക്കാരനാണെന്ന തോന്നല്‍ തന്നെയാണ് ആളുകള്‍ രണ്‍വീറിനെ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം. കുട്ടികള്‍ക്കുള്ള ടിങ്കിള്‍ മാഗസിനില്‍ ശുപ്പാണ്ടിക്കും ശിക്കാരി ശംഭുവിനുമൊപ്പം തന്റെ കാരിക്കേച്ചറും വന്നതിന്റെ സന്തോഷത്തിലാണ് താരം.

രണ്‍വീര്‍ സിങ് തമാശകളടങ്ങിയ സ്‌പെഷ്യല്‍ എഡിഷനിലാണ് മുഖച്ചിത്രത്തില്‍ രണ്‍വീറും പ്രത്യക്ഷിപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചിത്രം രണ്‍വീര്‍ തന്നെ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വപ്‌നമല്ലെന്ന് വിശ്വസിക്കാന്‍ സമയമെടുത്തുവെന്നും, ടിങ്കിള്‍ മാഗസിന്‍ വായിച്ചാണ് താന്‍ വളര്‍ന്നതെന്നും അതിന്റെ കവറില്‍ തന്റെ പ്രിയ കഥാപാത്രങ്ങള്‍ക്കൊപ്പം സ്വന്തം മുഖം കണ്ടത് വല്ലാത്ത സന്തോഷമാണെന്നും രണ്‍വീര്‍ പറയുന്നു.

രണ്‍വീര്‍ ചിത്രം ‘സിംബ’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലി ഖാന്റെ രണ്ടാമത്തെ ചിത്രമാണ് സിംബ. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. വിവാഹത്തിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ രണ്‍വീര്‍ ചിത്രം കൂടിയാണ് സിംബ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ