ദീപികയുമായി പ്രണയത്തിലായി ആറു മാസം കൊണ്ടുതന്നെ, തന്റെ ജീവിതത്തിലെ പെൺകുട്ടി ദീപികയായിരിക്കുമെന്ന് താൻ തീരുമാനിച്ചിരുന്നെന്നും ദീപിക വിവാഹത്തിന് സമ്മതിക്കാനായി കാത്തിരിക്കുകയായിരുന്നെന്നും രൺവീർ സിങ്. വിവാഹത്തിനു ശേഷം ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രൺവീർ. ദീപികയെ പങ്കാളിയായി ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്ന രൺവീർ, മില്ലേനിയത്തിലെ ഹസ്ബെന്റ് എന്നാണ് തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.

“ദീപികയുടെ ഭർത്താവാകാൻ ഞാൻ വളരെ മുൻപ് തന്നെ തയ്യാറായിരുന്നു. റിലേഷൻഷിപ്പിലായി ആറുമാസം കൊണ്ടു തന്നെ ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആ പെൺകുട്ടി അവളാണ്. ഞാൻ ഞങ്ങളുടെ ബന്ധത്തെ പരിപാലിച്ചു. അവൾ അത്രയും സ്നേഹമുള്ളവളും നല്ലവളുമാണ്. പ്രകൃതിയുടെ ശക്തിയാണ്. വിവാഹത്തെ കുറിച്ച് കഴിഞ്ഞ മൂന്നു വർഷത്തോളമായി ഗൗരവമായി തന്നെ ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു, ദീപിക റെഡിയാവാൻ കാത്തിരിക്കുകയായിരുന്നു,” രൺവീർ പറയുന്നു.

ദീപികയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ഇറ്റലിയിലെ ലേക്ക് കൊമോയിൽ വച്ച് വിവാഹിതരായതെന്നും വിവാഹത്തെ കുറിച്ച് ദീപികയ്ക്കുള്ള കാഴ്ചപ്പാടുകൾ സഫലമാക്കാനാണ് താൻ ആഗ്രഹിച്ചതെന്നും ദീപികയുടെ സന്തോഷത്തിലാണ് തന്റെ സന്തോഷമിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

“ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്,” എന്നാണ് രണ്‍വീറിന്റെ സഹോദരി റിതിക ഇരുവര്‍ക്കുമായി മുംബൈയില്‍ ഒരുക്കിയ വിവാഹ സത്കാരപാർട്ടിയ്ക്കിടെ രൺവീർ ദീപികയെ വിശേേഷിപ്പിച്ചത്. തന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ദീപികയുടെ പാര്‍ട്ടിയിലെ വസ്ത്ര ധാരണം എന്നും, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ദീപികയെ കാണാന്‍ എന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

 

View this post on Instagram

 

Omg she is there. I married the most beautiful girl…. Says #ranveersingh #deepikapadukone #DeepVeerKiShaadi

A post shared by Viral Bhayani (@viralbhayani) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ