scorecardresearch
Latest News

പൂർണനഗ്നനായി രൺവീർ സിങ്ങിന്റെ ഫോട്ടോഷൂട്ട്

‘ ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധകരുടെ എതിര്‍ത്തും അനുകൂലിച്ചും ഉളള കമന്റുകള്‍ കാണാം

ranveer singh, actor, ie malayalam

ബോളിവുഡിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് രണ്‍വീര്‍ സിങ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്‍വീര്‍ ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്. രണ്‍വീര്‍ പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൂര്‍ണ നഗ്നനായാണ് രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ‘ ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധകരുടെ എതിര്‍ത്തും അനുകൂലിച്ചും ഉളള കമന്റുകള്‍ കാണാം. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

”എനിക്ക് വളരെ നഗ്നമായ ഒരു ആത്മാവുണ്ട്. ഫിസിക്കലി നഗ്നനാവുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. കാണുന്നവര്‍ക്ക് അത് അരോചകമായിരിക്കും പക്ഷേ ഞാന്‍ അതില്‍ കംഫര്‍ട്ടബില്‍ ആണ്,” മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ പറഞ്ഞു.

രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിനു പുറമെ ഇതിനെ കളിയാക്കികൊണ്ടുളള മീമുകളും ശ്രദ്ധ നേടുകയാണ്. മൈക്കിള്‍ ആഞ്ജലോയുടെ പ്രശസ്ത പെയ്റ്റിങ്ങായ ‘ ക്രിയേഷന്‍ ഓഫ് ആദം’  താരതമ്യപ്പെടുത്തി ഒരു ട്വിറ്റര്‍ ഉപഭോക്താവ് ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ദി ക്രിയേഷന്‍ ഓഫ് റണ്‍വീര്‍ സിങ്’  എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

‘ സാലറി മുഴുവന്‍ സ്വിഗിയില്‍ ചെലവഴിച്ചതിനു ശേഷം ഇരിക്കുന്ന ഞാന്‍’,  ‘ രാത്രയില്‍ ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ മുറിയില്‍ കിടക്കുന്ന പാറ്റ’    അങ്ങനെ നീളുന്നു രസകരമായ ട്വീറ്റുകള്‍.

‘ റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീര്‍ ഇപ്പോള്‍. ആലിയ ഭട്ട്, ധര്‍മ്മേന്ദ്ര, ശബാന ആസ്മി, ജയ ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. രോഹിത് ഷേട്ടിയുടെ ‘ സര്‍ക്കസ്’ ആണ് രണ്‍വീറിന്റെ മറ്റൊരു പ്രേജക്ട്, പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranveer singh naked for the new magazine photoshoot