ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുള്ള സൗഹൃദമോ അവർക്കിടയിലുണ്ടായിരുന്ന റിലേഷൻഷിപ്പോ തന്നെ അസ്വസ്ഥനാക്കുകയോ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറയുകയാണ് രൺവീർ സിംഗ്. താൻ സ്നേഹിക്കുന്നതു പോലെ ദീപികയെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ലെന്ന് തനിക്കുറപ്പുണ്ടെന്നും രൺവീർ സിഗ് പറഞ്ഞു. പുതിയ ചിത്രം ‘ഗല്ലി ബോയ്’ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു രൺവീർ സിംഗിന്റെ ഈ പ്രതികരണം.

ദീപിക മുൻ ബോയ്ഫ്രണ്ടായ രൺബീർ കപൂറിനൊപ്പം വർക്ക് ചെയ്യുന്നത് താങ്കൾക്ക് ഇൻസെക്യൂർ ഫീൽ സമ്മാനിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രൺവീർ. “എന്നെ കണ്ടാൽ ഒരു അരക്ഷിതാവസ്ഥയുള്ള വ്യക്തിയാണെന്നു തോന്നുമോ? ഞാനൊരിക്കലും ഒരു ഇൻസെക്യൂർ ടൈപ്പ് വ്യക്തിയല്ല. ഞാനെന്താണ്, ഞാനാരാണ് എന്ന കാര്യങ്ങളിലെല്ലാം പൂർണ ബോധ്യമെനിക്കുണ്ട്. ഞാൻ ദീപികയെ പ്രണയിക്കുന്നപോലെ ആർക്കും അവളെ സ്നേഹിക്കാനാവില്ലെന്നത് എനിക്കറിയാം,” രൺവീർ മറുപടി നൽകി. ദീപികയെ ഭാര്യയാക്കാൻ സാധിച്ചു എന്നതാണ് എന്റെ നേട്ടമെന്നും താരം കൂട്ടിച്ചേർത്തു.

Read more: ദീപികയുടെ സമ്മതത്തിന് ഞാൻ കാത്തിരുന്നത് മൂന്നു വർഷം: രൺവീർ

രൺബീർ കപൂറിനൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹവും രൺവീർ പ്രകടിപ്പിച്ചു. “ഞങ്ങൾക്ക് ഒന്നിച്ചു വർക്ക് ചെയ്യാനുള്ള ഏറെ അവസരങ്ങൾ വന്നിരുന്നു, പക്ഷേ ഒന്നും ഇതുവരെ വർക്ക് ഔട്ട് ആയില്ല. അടുത്തു തന്നെ അതു സംഭവിക്കുമെന്നു എനിക്ക് തോന്നുന്നു. രൺബീറിനും ഒന്നിച്ചു വർക്കാൻ ആഗ്രഹമുണ്ടെന്ന് എനിക്കറിയാം,” രൺവീർ കൂട്ടിച്ചേർത്തു.

ബ്രേക്കപ്പിനു ശേഷവും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ദീപികയും രൺബീർ കപൂറും അടുത്തിടെ ഒരു പരസ്യചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചു. ഇരുവരും ഒന്നിച്ചുള്ള പരസ്യചിത്രത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലും ഫാൻസ് പേജുകളിലുമൊക്കെ തരംഗമായി കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയിലെ പ്രിയജോഡികളെ വീണ്ടും സ്ക്രീനിൽ ഒന്നിച്ചു കണ്ട ആവേശത്തിലാണ് ദീപികയുടെയും രൺബീറിന്റെയും ആരാധകരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook