ബോളിവുഡ് നടൻ രൺവീർ സിങ്ങിനു ഷൂട്ടിങ്ങിനിടെ പരുക്ക്. തലയ്ക്ക് പരുക്കേറ്റ രൺവീറിനെ ആശുപത്രിൽ പ്രവേശിപ്പിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്.

”ക്ലൈമാക്സ് രംഗത്തിലായിരുന്നു രൺവീറിന്റെ മുഴുവൻ ശ്രദ്ധയും. സംവിധായകൻ കട്ട് വിളിക്കുന്നതുവരെ അദ്ദേഹം മറ്റൊന്നും ശ്രദ്ധിച്ചില്ല. അതുകഴിഞ്ഞപ്പോഴാണ് രൺവീറിന്റെ തലയിൽനിന്നും രക്തം ഒഴുകുന്നതായി എല്ലാവരും കണ്ടതെന്ന്” അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ”ക്ലൈമാക്സിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രൺവീറിനു പരുക്കേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും ആ രംഗത്തിലായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് പരുക്കേറ്റു. ഇതു ശ്രദ്ധിക്കാതെ രൺവീർ അഭിനയം തുടർന്നു. കട്ട് വിളിച്ചു കഴിഞ്ഞപ്പോഴാണ് തലയിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് കണ്ടത്. ഷൂട്ടിങ് സെറ്റിൽവച്ചുതന്നെ പ്രാഥമിക ചികിൽസ നൽകി. അതിനുശേഷം അടുത്തുളള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽനിന്നും ചികിൽസ നേടിയശേഷം രൺവീർ തിരികെ ഷൂട്ടിങ് സെറ്റിലെത്തി തന്റെ രംഗം അഭിനയിച്ചു പൂർത്തിയാക്കി. പരുക്ക് ഉണ്ടായിരുന്നിട്ടു കൂടി രൺവീർ തന്റെ ഭാഗം പൂർത്തിയാക്കി. ഷൂട്ടിങ്ങിനെ അദ്ദേഹത്തിന്റെ പരുക്ക് ബാധിച്ചില്ല. ഇത്തരത്തിൽ ആത്മാർപ്പണവും പ്രതിബദ്ധതയുമുളള നടന്മാരെ അപൂർവമായേ കാണാൻ സാധിക്കുകയുള്ളൂ”വെന്നും നടനോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ranveer singh, padmavathi
ranveer singh, padmavathi
ranveer singh, padmavathi

ഷൂട്ടിങ്ങിനിടയിൽ രൺവീറിനു പരുക്കേൽക്കുന്നത് ഇതാദ്യമായല്ല. 2015 ൽ സഞ്ജയ് ലീല ബൻസാലിയുടെ തന്നെ ‘ബാജിറാവോ മസ്താനി’ ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ പരുക്കേറ്റിരുന്നു. ജയ്പൂരിലായിരുന്നു ഷൂട്ടിങ്. കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെ രൺവീർ താഴെ വീഴുകയായിരുന്നു. ഭാഗ്യത്തിന് ഗുരുതരമായ പരുക്കുകളൊന്നും താരത്തിനുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook