Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

അവൾക്ക് പൂക്കൾ വാങ്ങാൻ കുറേ പണം ചെലവാക്കിയിട്ടുണ്ട്; പ്രണയകാലമോർത്ത് രൺവീർ

അവൾക്ക് പൂക്കൾ, പ്രത്യേകിച്ച് ലില്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. അവൾ ജീവിതകാലം മുഴുവൻ എന്റേതായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു

ranveer singh, deepika padukone, ranveer, deepika, ranveer deepika, sunil chhetri, ranvir singh, dipika padukone

ബോളിവുഡിന്റെ ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. ദീപികയെ ആകർഷിക്കാൻ താൻ പലതും ചെയ്തിട്ടുണ്ടെന്നാണ് രൺവീർ പറയുന്നത്. ദീപികയ്ക്ക് പൂക്കൾ ഇഷ്ടമായിരുന്നുവെന്നും, ഓരോ തവണയും ദീപികയെ കാണുമ്പോൾ താൻ പൂക്കൾ നൽകാറുണ്ടായിരുന്നുവെന്നും ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറയുന്നു.

“അവളുമായി അടുത്ത്, ആറ് മാസമായപ്പോഴേയ്ക്കും ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവൾക്ക് പൂക്കൾ, പ്രത്യേകിച്ച് ലില്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. അവൾ ജീവിതകാലം മുഴുവൻ എന്റേതായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ പ്രവൃത്തികൾ അവളെ ആകർഷിക്കുന്നതാക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനാൽ, ഓരോ തവണയും അവൾ വരുമ്പോൾ ഞാൻ പൂക്കൾ നൽകുമായിരുന്നു. അവൾ മറ്റെവിടെയെങ്കിലും ഷൂട്ടിങ്ങിലാണെങ്കിൽ ഞാൻ അവിടേയ്ക്ക് ഹ്രസ്വ യാത്രകളും നടത്തും. എന്റെ പിതാവ് ഒരിക്കൽ എന്നോട് ചോദിച്ചു, ‘പൂക്കൾ വാങ്ങാൻ എത്ര പണം നീ ചെലവഴിക്കുന്നുണ്ടെന്ന് അറിയാമോ?’” രൺവീർ പറഞ്ഞു.

Read More: എന്നും എനിക്ക് വേണ്ടത് നിന്നെ മാത്രം; ദീപികയോട് രൺവീർ

ദീപിക തനിക്ക് മികച്ച വഴികാട്ടിയാണെന്നും തന്നെ താങ്ങി നിർത്തുന്ന തൂണാണെന്നും രൺവീർ പറഞ്ഞു. ദീപിക ഇല്ലായിരുന്നെങ്കിൽ ഈ നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല. സിനിമയിൽ ഇത് തന്റെ പത്താം വർഷമാണെന്നും, അഭിനയം തുടങ്ങി മൂന്നാം വർഷമാണ് ദീപികയെ പരിചയപ്പെട്ടതെന്നും, അതിന് ശേഷം ദീപിക തന്നോടൊപ്പം ഉണ്ടായിരുന്നെന്നും രൺവീർ പറഞ്ഞു.

“അവളില്ലായിരുന്നെങ്കിൽ ഒരു സിനിമാതാരം എന്ന നിലയിലുള്ള സമ്മർദ്ദങ്ങളെ നേരിടാൻ എനിക്ക് കഴിയുമായിരുന്നില്ല. എനിക്ക് എന്നെ നഷ്ടപ്പെടുമായിരുന്നു. കഥാപാത്രത്തിന് ആഗ്രഹിച്ച ഫലം ലഭിക്കാൻ ഞാൻ ഏതറ്റം വരെയും പോകുമെന്നത് അവൾ കാണുന്നുണ്ട്. അത് മാത്രമാണ് അവളെ വിഷമിപ്പിക്കുന്നത്.”

രൺ‌വീറും ദീപികയും മൂന്ന് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഗോലിയോൻ കി രാസ്‌ലീല റാം-ലീല’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’ എന്നീ സിനിമകളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്. രണ്ട് അഭിനേതാക്കളുടെയും പ്രകടനം നിർവചിക്കുന്ന ചില സിനിമകൾ കൂടിയായിരുന്നു ഇവ.

ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുങ്ങിയതും ആദ്യ ചിത്രമായ റാംലീല മുതലായിരുന്നു. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്തത്. റാംലീലയ്ക്ക് ശേഷമാണ് ഇരുവർക്കും ആരാധകർ കൂടിയതും. ആറു വർഷം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83 ‘ൽ ഇരുവരും ദമ്പതികളായി അഭിനയിക്കുന്നു. രൺവീർ കപിൽ ദേവായും ദീപിക റോമി ഭാട്ടിയയായും അഭിനയിക്കുന്നു.

Read in English: Ranveer Singh on Deepika Padukone: I would have been lost without her by my side

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ranveer singh i was very diligent in wooing deepika

Next Story
ദുൽഖറിന്റെ നായികയായിരുന്ന ഈ നടിയെ മനസിലായോ?Malavika mohanan childhood, malavika mohanan, മാളവിക മോഹനൻ, malavika mohanan master, malavika mohanan master role, malavika mohanan actor, malavika mohanan live, malavika mohanan vijay, master, lokesh kanagaraj master, thalapathy vijay, master cast, master updates, malavika mohanan latest, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com