സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കുന്ന ചിത്രത്തിനായി രണ്‍ഭീര്‍ കപൂര്‍ ശരീരം പെരുപ്പിച്ചെടുത്തത് വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ പരിശീലകന്‍ ചിത്രം പുറത്തുവിട്ടതോടെ സോഷ്യല്‍മീഡിയയില്‍ ലുക്ക് വൈറലാവുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് രണ്‍വീര്‍ സിംഗിന്റെ ലുക്കും വൈറലാവുന്നത്. അദ്ദേഹത്തിന്റെ പരിശീലകനാണ് ചിത്രം പുറത്തുവിട്ടത്.

സിംബാബ്വീയന്‍ പരിശീലകനായ ലോയ്ഡ് സ്റ്റീവന്‍സ് ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് ആഴ്ച്ചകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ശരീരം മെരുക്കിയെടുത്തതെന്ന് സ്റ്റീവന്‍സ് പറയുന്നു. താനും രണ്‍വീറും ഇതിനായി ഏറെ കഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “തിരക്കേറിയ ഷെഡ്യൂളിനിടയിലും ഏറ കഷ്ടപ്പെട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ചിലപ്പോഴൊക്കെ രാത്രി ഏറെ വൈകിയും പുലര്‍ച്ചെയും വര്‍ക്ക് ഔട്ടിനായി സമയം കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. ഇടത് വശത്ത് കാണുന്നതാണ് മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പുളള ഫോട്ടോയെന്നും വലത് വശത്ത് വര്‍ക്ക് ഔട്ടിന് ശേഷമുളള ഫോട്ടോയാണെന്നും സ്റ്റീവന്‍സ് പറയുന്നു.

6 WEEK #transformation with my boy @ranveersingh … Haven't posted this in a long while but every time I look at it makes me very proud and remember that @ranveersingh and I worked extremely hard to achieve this result despite his extremely busy schedule that sometimes involved us working out at very late hours of the night or very early hours of the morning … never the less we got it done #goodtimes . . . . . #transformationtuesday #ranveersingh #ramleela #bollywood #ripped #shredded #training #trainhard #trainsmart #nutrition #eatcleantrainmean #cleaneating #gym #gymmotivation #menshealth #mensfitness #healthandfitness #abs #sixpack #instafit #muscle #bodygoals #bodybuilding #picoftheday #weightloss #fatloss #diet

A post shared by Lloyd Stevens (@stevenslloyd) on

പത്മാവതി എന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിനായാണ് ശരീരം പെരുപ്പിച്ചെടുത്തതെന്നാണ് വിവരം. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക വാങ്ങിയ പ്രതിഫലവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 12.65കോടി രൂപയാണ് ദീപികയുടെ പ്രതിഫലം. ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും പത്മാവതി. രാംലീല, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രണ്‍വീര്‍ സിംഗും സഞ്ജയ് ലീലാ ബന്‍സാലിയും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മുസ്ലിം ഭരണാധികാരിയായ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് റാണി പത്മാവതിയോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിലൂടെ പറയുന്നത്.സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന പത്മാവതി ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ