ബോളിവുഡിന്റെ പ്രിയ താര ദമ്പതികളായ ദീപിക പദുക്കോണിന്റെയും രൺവീർ സിങിന്റേയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. വിവാഹത്തിന് മുമ്പും ഇപ്പോഴും ദീപികയുടേയും രൺവീറിന്റേയും വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയാണ്. സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ദീപികയും രൺവീറും പ്രണയത്തിലാകുന്നത്. ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം ചില ഓർമ്മകൾ പുതുക്കുകയാണ് നമ്മുടെ നായകൻ.

ചിത്രത്തിന്റെ സെറ്റിൽ, ദീപിക എങ്ങോട്ടോ നോക്കിയിരിക്കുമ്പോൾ ദീപികയെ തന്നെ നോക്കിയിരിക്കുന്ന തന്റെ ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘ക്യാപ്ഷൻ ആവശ്യമില്ല,’ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയാനുള്ള കാരണം ചിത്രം കാണുമ്പോൾ മനസിലാകും. രൺവീർ ദീപികയെ നോക്കിയിരിക്കുമ്പോൾ, മറ്റൊരാൾ ഇതെല്ലാം ശ്രദ്ധിച്ച് രൺവീറിനെ തന്നെ നോക്കിയിരിക്കുന്നതും ചിത്രത്തിൽ കാണാം.

View this post on Instagram

No caption needed @deepikapadukone #RamLeela

A post shared by Ranveer Singh (@ranveersingh) on

രൺവീർ ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുമായി ദീപികയെത്തി. “ഏഴ് വർഷങ്ങൾ, ഇപ്പോഴും ഒന്നും മാറിയിട്ടില്ല,” എന്നായിരുന്നു ദീപികയുടെ കമന്റ്. ആയുഷ്മാൻ ഖുറാന, പരിനീതി ചോപ്ര, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്.

Read More: കുഞ്ഞുങ്ങളോ, ഇപ്പോഴോ! ചിന്തിക്കുന്നേയില്ലെന്ന് ദീപിക പദുക്കോൺ

2018 നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് താരങ്ങൾ വിവാഹിതരായത്. ആറുവർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിൽ അഭിനയിച്ചു.

വിവാഹത്തിനു ശേഷം ദീപികയും രണ്‍വീറും പ്രധാന വേഷത്തിലെത്തുന്ന കബീർഖാൻ ചിത്രം ’83’യുടെ ഷൂട്ടിംഗ് പൂർത്തിയായി. 1983 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായി നേടിയ ചരിത്രവിജയത്തിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. ഭാര്യാ ഭർത്താക്കന്മാരായാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook