ബോളിവുഡിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് രൺവീർ സിംഗ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഈ മുപ്പത്തിനാലുകാരൻ. പരസ്യമേഖലയിലും മോഡലിംഗിലും പ്രവർത്തിച്ചുകൊണ്ടിരുന്ന രൺവീർ 2010ൽ യഷ് രാജ് ഫിലിംസിന്റെ ‘ബാൻഡ് ബാജാ ബാറാത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ ചിത്രം വിജയം നേടിയതിനൊപ്പം തന്നെ ആ വർഷം മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരവും രൺവീർ സ്വന്തമാക്കി. ‘ഗള്ളി ബോയ്’ വരെ എത്തി നിൽക്കുന്ന രൺവീറിന്റെ കരിയർ ഏതൊരു പുതുമുഖ നടനെയും കൊതിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്ന ഒന്നാണ്.

രൺവീറിന്റെ ആദ്യ ഓഡിഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ ജീവചരിത്ര സിനിമയായ ’83’ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ രൺവീർ ചിത്രം. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.

deepika padukone, ദീപിക പദുകോൺ, രൺവീർ സിങ്ങ്, ranveer singh, 83, deepika padukone 83, 83 movie

വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ ആണ് ഈ സ്പോർട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

Read more: മൈസൂർ പാക്കില്ലാതെ ഇങ്ങോട്ട് വരണ്ട; രൺവീറിനോട് ദീപികയ്ക്ക് ഇതേ പറയാനുള്ളൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook