കാത്തിരുന്ന താര വിവാഹം കഴിഞ്ഞു. വിവാഹ സത്കാരങ്ങള്‍ നാലെണ്ണവും കഴിഞ്ഞു. ഇപ്പോള്‍ ദീപികയുടേയും രണ്‍വീറിന്റേയും ആരാധകര്‍ വിവാഹസത്കാരത്തിന്റെ ചിത്രങ്ങളിലാണ് ഗവേഷണം നടത്തുന്നത്. ഓരോ ചിത്രങ്ങളുടേയും പ്രത്യേകത, വസ്ത്രങ്ങള്‍, വധൂവരന്മാരുടെ ഭാവങ്ങള്‍ തുടങ്ങി എല്ലാത്തിനേയും കുറിച്ച് രസകരമായ ചര്‍ച്ചകളും കമന്റുകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.

ബെംഗളൂരുവില്‍ നടന്ന വിവാഹ സത്കാരവും, മുംബൈയില്‍ രണ്‍വീറിന്റെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സത്കാരവും, പിന്നെ ഇരുവരുടേയും സെലിബ്രിറ്റി സുഹൃത്തുക്കള്‍ പങ്കെടുത്ത പാര്‍ട്ടിയിലേയും ചിത്രങ്ങളിലെ ദീപികയുടെ എക്സ്പ്രസ്ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വരുന്നത്. സമാനതയുള്ള മൂന്നു ചിത്രങ്ങളിലും  ദീപിക രണ്‍വീറിന് എന്തോ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ട്. ‘എന്തായിരിക്കും ദീപിക രണ്‍വീറിനോട് പറയുന്നത്?’ എന്നതിന്റെ പുറത്താണ് ചര്‍ച്ച

ഈ പോസ്റ്റിനു താഴെ രസകരമായ കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.  ‘മന്ദിര്‍ വഹാ ബനേഗാ’ (അവിടെ ക്ഷേത്രം പണിയാം), ‘500 പ്ലേറ്റ് ആണ് പറഞ്ഞിരിക്കുന്നത്, ഒരാള് രണ്ടു വീതം കഴിക്കാതെ നോക്കണേ’, ‘അതാ രണ്‍ബീര്‍’, ‘ആ കാണുന്നതും, അതിനപ്പുറത്തേയും, അതിന്റെയും അപ്പുറത്തേയും ഭൂമി നമ്മുടേതാണ്’, തുടങ്ങിയവയാണ് പ്രതികരണങ്ങള്‍

ഒരു ചിത്രത്തില്‍ പാനിപൂരി കഴിക്കാമെന്നും, മറ്റൊരു ചിത്രത്തില്‍ നൂഡില്‍സ് കഴിക്കാമെന്നും, അടുത്ത ചിത്രത്തില്‍ ഐസ്‌ക്രീം കഴിക്കാമെന്നുമാണ് ദീപിക രണ്‍വീറിനോട് പറയുന്നതെന്നാണ് ഒരു തമാശക്കാരനായ മറ്റൊരു യൂസര്‍ പറയുന്നത്.

മറ്റൊരാളുടെ കമന്റ് ദീപിക ചൂണ്ടിക്കാണിക്കുന്നത് ബോളിവുഡ് താരവും തന്റെ മുന്‍ കാമുകനുമായ രണ്‍ബീര്‍ സിങ്ങിനെയാണ് എന്നാണ്. പ്രിയങ്കയുടെ വിവാഹമാണ് ദീപിക ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റൊരാള്‍ പറയുന്നു. സമ്മാനങ്ങള്‍ കൊണ്ടു വരാതെ, വന്ന് ഭക്ഷണം കഴിച്ച് പോകുന്നവരെക്കുറിച്ചാണ് ദീപിക പറയുന്നത് എന്നു വരെ കമന്റുകളുണ്ട്.

നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 40നടുത്ത് ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിട്ടുള്ളൂ.

പിന്നീട് നവംബര്‍ 21ന് ദീപികയുടെ ജന്മദേശമായ ബെംഗളൂരുവിലായിരുന്നു ആദ്യ റിസപ്ഷന്‍. ശേഷം ഇരുവരും മുംബൈയിലേക്ക് മടങ്ങുകയും, അവിടെ രണ്‍ബീറിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സത്കാരം, രണ്‍ബീറിന്റെ സഹോദരി ഇരുവര്‍ക്കുമായൊരുക്കിയ പാര്‍ട്ടി, സിനിമയിലെ സുഹൃത്തുക്കള്‍ക്കായൊരുക്കിയ പാര്‍ട്ടി എന്നിങ്ങനെ നാല് വിവാഹ സത്കാരങ്ങളാണ് ദീപ്-വീര്‍ വിവാഹത്തെ തുടര്‍ന്ന് നടത്തിയത്.

ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികള്‍ കൂടിയാണ് രണ്‍വീറും ദീപികയും. ഇരുവരുടേയും വിവാഹ വാര്‍ത്ത ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമായിരുന്നു ആരാധകര്‍ വരവേറ്റത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ