ഫാഷനിൽ മറ്റുളള ബോളിവുഡ് നടന്മാരിൽനിന്നും തികച്ചും വ്യത്യസ്തനാണ് രൺവീർ സിംഗ്. ഏതു പരിപാടിയിൽ പങ്കെടുക്കാൻ എത്തുമ്പോഴും രൺവീറിന്റെ സ്റ്റൈൽ വ്യത്യസ്തമായിരിക്കും. അതിനാൽതന്നെ പെൺകുട്ടികളുടെ ഇഷ്ടതാരമാണ് രൺവീർ. അടുത്തിടെ നടന്ന ജിക്യൂ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ രൺവീർ അണിഞ്ഞിരുന്ന വസ്ത്രം കണ്ട് എല്ലാവരും ഞെട്ടി. കൂട്ടത്തിൽ കാമുകി ദീപിക പദുക്കോണും.

തന്റെ ട്വിറ്റർ പേജിൽ രൺവീർ അവാർഡിന് എത്തിയപ്പോഴുളള ചിത്രം പങ്കുവച്ചു. ചിത്രത്തിനു ലഭിച്ച ആദ്യത്തെ കമന്റ് ദീപികയുടേതായിരുന്നു. ‘നോ’ എന്നായിരുന്നു ദീപികയുടെ പ്രതികരണം.

റാം ലീല, ബജ്റാവോ മസ്താനി എന്നീ ചിത്രങ്ങൾക്കുശേഷം രൺവീറും ദീപികയും വീണ്ടും ഒന്നിക്കുകയാണ് പദ്മാവതി എന്ന ചിത്രത്തിലൂടെ. സഞ്ജയ് ലീല ബൻസാലി ആണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാണി പദ്മിനിയെ അവതരിപ്പിക്കുന്നത്. റണ്‍വീര്‍ സിങ് അലാവുദ്ദിന്‍ ഖില്‍ജിയായും ഷാഹിദ് കപൂർ റാവല്‍ രത്തന്‍ സിങായും അഭിനയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ