മറ്റൊരു പ്രണയ കഥയ്ക്ക് കൂടി ശുഭാന്ത്യം ഉണ്ടായിരിക്കുകയാണ്. സോനം കപൂറും ആനന്ദ് അഹൂജയും മുംബൈയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാന്ദ്രയിലെ സോനത്തിന്റെ അമ്മായിയായ കവിതാ സിങിന്റെ റോക്ക് ഡേലിലെ ബംഗ്ലാവിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
സിഖ് ആചാര പ്രകാരമായിരുന്നു വിവാഹം. ചുവന്ന ലെഹംഗയില്‍ സോനവും ഗോള്‍ഡന്‍ ഷെര്‍വാണിയണിഞ്ഞ് ആനന്ദ് അഹൂജയും വിവാഹവേദിയിലെത്തി. കപൂര്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകീട്ട് മുംബൈയിലെ ലീലാ ഹോട്ടലില്‍ ബോളിവുഡ് താരങ്ങള്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. ഇന്നലെ നടന്ന മെഹന്തിച്ചടങ്ങും ബോളിവുഡ് താരങ്ങളാല്‍ സമ്പന്നമായിരുന്നു. ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്ന് വളരെ സ്വകാര്യചടങ്ങായാണ് കപൂര്‍ കുടുംബം വിവാഹം നടത്തിയത്.
രണ്‍വീര്‍ സിംഗ്, അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, സെയ്ഫ് അലി ഖാന്, കരീന കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, അര്ജുന് കപൂര്‍, രണ്‍വീര്‍ കപൂര്‍, അമീര്‍ ഖാന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിനിടെ അര്ജുന് കപൂറും രണ്‍വീറും നവദമ്പതികള്‍ക്കായി ഒര സ്പെഷ്യല്‍ പ്രകടനവും നടത്തി. സോനത്തിന്റെ ഏറ്റവും പ്രിയ്യപ്പെട്ട ഗാനമായ ‘മസക്കലി’ ആണ് ഇരുവരും ചേര്‍ന്ന് പാടിയത്. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.