/indian-express-malayalam/media/media_files/uploads/2019/01/priya-dcats-004.jpg)
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിനും മുമ്പ് പ്രിയ പ്രകാശ് രണ്‍വീര്‍ സിങ്ങിനൊപ്പം ബോളിവുഡില്‍ അഭിനയിക്കുമെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിന് ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ഉണ്ടായില്ല.
View this post on InstagramA post shared by Manav Manglani (@manav.manglani) on
ഇതിനിടയിലാണ് ഇരുവരും ഒന്നിച്ച് ഒരു ചിത്രം സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിയയാണ് രണ്‍വീറിനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഉറി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. 'ഇതിലും കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്?' എന്ന അടിക്കുറിപ്പോടെയാണ് പ്രിയ പ്രകാശ് ചിത്രം പങ്കുവച്ചത്.
ചിത്രത്തിന് താഴെ രണ്‍വീര്‍ കമന്റൊന്നും ചെയ്തിട്ടില്ല. അതേസമയം, വിക്കി കൗശലിന്റെ കൂടെയുളള ഒരു വീഡിയോയും പ്രിയ പങ്കുവച്ചിട്ടുണ്ട്. 'അത്രയും മാധുര്യമുളളയാള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. 'നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം,' എന്ന് വിക്കിയും കമന്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.