തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഒരിക്കലും തങ്ങളുടെ പ്രണയം മറച്ചു പിടിച്ചിട്ടില്ല. നിരവധി പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ചെത്തുന്നതും സ്‌നേഹം പങ്കുവയ്ക്കുന്നതുമെല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളാണ്. ഫിലിംഫെയറിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ നിന്ന് മുങ്ങിയതാണ് മാധ്യമങ്ങള്‍ക്ക് ഇത്തവണ വിരുന്നായത്.

സുഹൃത്ത് സോയ അക്തറിന്റെ വീട്ടിലേയ്ക്കായിരുന്നു ചടങ്ങില്‍ നിന്ന് മുങ്ങിയ ദീപികയുടെ യാത്ര. രണ്‍വീര്‍ സിങ്ങിനൊപ്പമായിരുന്നു ദീപികയുടെ യാത്ര. ചടങ്ങിനെത്തിയപ്പോഴും ദീപിക മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല. റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കാതെ നേരെ വേദിയില്‍ ചെന്നു കയറുകയായിരുന്നു.

മടങ്ങുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പിറകെ കൂടിയെങ്കിലും ആര്‍ക്കും മുഖം കൊടുത്തില്ല ദീപിക. ആരോടും സംസാരിച്ചതുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ