ഡെറാഡൂണിൽ വിവാഹവാർഷികം ആഘോഷിച്ച് ദീപികയും രൺവീറും

ഡെറാഡൂണിലാണ് ഇരുവരുടെയും മൂന്നാം വിവാഹ വാർഷികാഘോഷങ്ങൾ

Ranveer, Deepika, Ranveer Singh, Deepika Padukone, Ranveer Deepika, Ranveer Deepika anniversary, Ranveer Deepika 3rd wedding anniversary, Ranveer Deepika Dehradun, Ranveer Deepika wedding, Ranveer Deepika news

ബോളിവുഡിലെ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരുടെയും മൂന്നാം വിവാഹവാർഷികമായിരുന്നു ഇന്നലെ. ഡെറാഡൂണിലാണ് ഇരുവരുടെയും വിവാഹ വാർഷികാഘോഷങ്ങൾ. ഡെറാഡൂൺ എയർപോർട്ടിലെത്തിയ താരദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

2018 ലാണ് രൺവീറും ദീപികയും വിവാഹിതരായത്. ദീപ് വീർ എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ഇരുവരുടെയും സ്വപ്നസമാനമായ വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഏറെ വൈറലായിരുന്നു.

അടുത്തിടെ കളർ ഷോ ദി ബിഗ് പിക്ചറിന്റെ ക്വിസ് മാസ്റ്ററായി രൺവീർ തന്റെ ടെലിവിഷൻ അരങ്ങേറ്റം നടത്തിയിരുന്നു. ഷോയിൽ അദ്ദേഹം പലപ്പോഴും ദീപികയെ ‘ബിവി നമ്പർ 1’ എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കാം.


രൺവീർ തന്റെ അടുത്ത ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ഷൂട്ടിന്റെ തിരക്കിലാണ്, കരൺ ജോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് നായിക. ദീപികയും രൺവീറും ഒരുമിച്ച് അഭിനയിച്ച സ്പോർട്സ് ഡ്രാമ ’83’ റിലീസ് കാത്തിരിക്കുകയാണ്. ക്രിക്കറ്റ് താരം കപിൽ ദേവായാണ് രൺവീർ വേഷമിടുന്നത്, അദ്ദേഹത്തിന്റെ ഭാര്യ റോമി ദേവായി ദീപികയും അഭിനയിക്കും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ranveer singh and deepika padukone at the dehradun airport wedding anniversary

Next Story
എന്റെ പൊന്നോമനകൾ; മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും സംവൃതSamvritha sunil, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com